പെല്‍വിക് ഭാഗത്തെ വേദനയും അടിവയറു വേദനയും; കാരണമിതാകാം...
പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. പ്രാരംഭ ഘട്ടത്തിൽ ഇത് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
എപ്പോഴും വയറു വീര്‍ത്തിരിക്കുന്നതും നെഞ്ചെരിച്ചിലും മറ്റ് ദഹന പ്രശ്നങ്ങളും അണ്ഡാശയ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
രണ്ട്...
അടിവയറിലോ പെൽവിസിലോ പെല്‍വിക് ഭാഗത്തോ ഉണ്ടാകുന്ന വേദന അണ്ഡാശയ ക്യാൻസറിൻ്റെ ലക്ഷണമായിരിക്കാം.
മൂന്ന്...
ഭക്ഷണം മുഴുവനും കഴിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുന്നതും രോഗ ലക്ഷണമാകാം.
നാല്...
അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു സൂചനയാണ്.
അഞ്ച്...
നടുവേദനയുംചിലപ്പോള്‍ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ആറ്...
വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളായും ഉണ്ടാകാം.
ഏഴ്...
ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സറിന്‍റെ സൂചനയായും ക്ഷീണം തോന്നാം.
എട്ട്...
ആർത്തവ ക്രമത്തിൽ ഉണ്ടാകുന്ന മാറ്റങ്ങള്, തലമുടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: വയറിളക്കത്തെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...