അസുഖങ്ങള്‍ പിടിപെടുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നൊരു കാര്യം!

അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പിടിപെടുമ്പോള്‍ അനുബന്ധമായി നമ്മളിലുണ്ടാകാവുന്ന മറ്റൊരു പ്രശ്നത്തിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജിയാണ് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നത്. 

unsolved health issues may cause heavy stress

നിത്യജീവിതത്തില്‍ നമുക്ക് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം പിടിപെടാം. എന്നാല്‍ സമയബന്ധിതമായി തന്നെ ഇവ എന്തുകൊണ്ട് സംഭവിക്കുന്നു, എത്രമാത്രം തീവ്രമാണ് എന്നതെല്ലാം പരിശോധിച്ച് പരിഹാരം കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. 

ഇത്തരത്തില്‍ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പിടിപെടുമ്പോള്‍ അനുബന്ധമായി നമ്മളിലുണ്ടാകാവുന്ന മറ്റൊരു പ്രശ്നത്തിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്. പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജിയാണ് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നത്. 

'അനാരോഗ്യം അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്ന് പറയുമ്പോള്‍ അത് പലതുമാകാം. പിസിഒഎസ്, മുടി കൊഴിച്ചില്‍, മുഖക്കുരു, വണ്ണം കൂടുന്നത്, ദഹനക്കുറവ് തുടങ്ങി വിവിധ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ വരാം. ഇതെല്ലാം നിങ്ങളെ വൈകാരികമായി ബാധിക്കും. പോകെപ്പോകെ ഇതുമൂലം കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന സാഹചര്യത്തിലേക്ക് നിങ്ങളെത്താം. ഇതെല്ലാം പിന്നീട് നിങ്ങളുടെ ജീവിതപരിസരങ്ങളെയും ബന്ധങ്ങളെയും പോലും പിടിച്ചുലയ്ക്കാം...'- അഞ്ജലി മുഖര്‍ജി പറയുന്നു. 

ആരോഗ്യപ്രശ്നങ്ങള്‍ ഏതുമാകട്ടെ, അതിന് കാരണമുണ്ടാകാം. മിക്കവാറും ഭക്ഷണം മുതല്‍ വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ പോലുള്ള ജീവിതരീതികള്‍ തന്നെയാകാം കാരണങ്ങളായി വരുന്നത്. ഈ കാരണം കണ്ടെത്തി ഇതിനെ പരിഹരിക്കലാണ് പ്രധാനമെന്ന് അഞ്ജലി പറയുന്നു. 

അതല്ലെങ്കില്‍ ക്രമേണ സ്വയം വ്യക്തിക്ക് അപകര്‍ഷത തോന്നിക്കുംവിധത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയുമെന്നും ഇത് ജീവിതത്തിന്‍റെ ആകെ ഗുണമേന്മയെ തന്നെ ബാധിക്കുമെന്നും അഞ്ജലി ഓര്‍മ്മപ്പെടുത്തുന്നു. 

'ആരോഗ്യപ്രശ്നങ്ങള്‍ വരുമ്പോള്‍ മനുഷ്യര്‍ക്ക് ദുര്‍ബലരാണെന്ന ചിന്തയുണ്ടാകുന്നു. തനിക്ക് ഇതൊന്നും പരിഹരിക്കാനുള്ള കഴിവില്ലെന്ന ബോധവും ശക്തമാകാം. ഇതൊടൊപ്പം തന്നെ സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക കൂടി ചെയ്തുശീലിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകും. തീര്‍ച്ചയായും ഇത് ബന്ധങ്ങളെയും തൊഴിലിനെയും സാമൂഹികജീവിതത്തെയുമെല്ലാം ബാധിക്കും. സ്ട്രെസ് ജീവിതത്തിന്‍റെ ഭാഗമായി മാറും... '- അഞ്ജലി ഓര്‍മ്മപ്പെടുത്തുന്നു. 

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പിടിപെട്ടാല്‍ വൈകാതെ  അതിന് ചികിത്സ തേടാൻ ശ്രമിക്കണം. ഒരിക്കലും ശാരീരികാവസ്ഥയില്‍ അപകര്‍ഷതപ്പെട്ട് മുന്നോട്ട് പോകുന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

Also Read:- നിങ്ങള്‍ സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്താറുണ്ടോ? പ്രശ്നങ്ങള്‍ വരുമ്പോള്‍ ആദ്യം ചെയ്യുന്നത് എന്ത്?

Latest Videos
Follow Us:
Download App:
  • android
  • ios