Health Tips : വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്തൂ

ഒരു കപ്പ് കോളിഫ്‌ളവറിൽ ഏകദേശം 2 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. 

trying to lose weight then include this vegetable in your diet

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് കോളിഫ്ളവർ. കോളിഫ്ലവറിൽ കലോറി കുറവാണ്. ഒരു കപ്പിന് ഏകദേശം 25 കലോറി (100 ഗ്രാം) മാത്രമാണുള്ളതെന്ന് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ദൈനംദിന കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കാതിരിക്കാൻ സഹായിക്കും. കോളിഫ്‌ളവർ കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നത് എളുപ്പമാക്കുന്നതായി പോഷകാഹാര വിദഗ്ധൻ രക്ഷിത മെഹ്‌റ പറയുന്നു.

ഒരു കപ്പ് കോളിഫ്‌ളവറിൽ ഏകദേശം 2 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. 

സ്ഥിരമായ മലവിസർജ്ജനം നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും നാരുകൾ സഹായിക്കുന്നു. കോളിഫ്ളവറിൽ ഏകദേശം 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു. കലോറി കുറയ്ക്കുന്നതിനും ശരീരത്തിൽ ശരിയായ ജലാംശം അത്യാവശ്യമാണ്. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും കോളിഫ്‌ളവറിൽ അടങ്ങിയിട്ടുണ്ട്.

കോളിഫ്‌ളവറിൽ കാണപ്പെടുന്ന ഗ്ലൂക്കോസിനോലേറ്റുകളും ഐസോത്തിയോസയനേറ്റുകളും പോലുള്ള സംയുക്തങ്ങൾ അമിതവണ്ണവും ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നതായി കണ്ടെത്തിയതായി പഠനങ്ങൾ പറയുന്നു.

ഉയർന്ന നാരുകളുള്ള, കോളിഫ്ലവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.  സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് പഞ്ചസാരയും ഉയർന്ന കൊഴുപ്പും ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. 

കോളിഫ്‌ളവറിലെ നാരുകൾ പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോം മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട പോഷക ആഗിരണം, മെച്ചപ്പെട്ട ഉപാപചയ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

കോളിഫ്ളവറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനുപകരം ക്രമാനുഗതമായ വർദ്ധനവിന് കാരണമാകുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. കോളിഫ്‌ളവർ പോലുള്ള കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും. 

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ


 

Latest Videos
Follow Us:
Download App:
  • android
  • ios