വെയിൽ കൊണ്ട് നിറം മങ്ങിയോ? വെറും രണ്ട് ചേരുവകൾ കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ
വെറും രണ്ട് ചേരുവകൾ ചേർത്തുള്ള പാക്ക് പരിചയപ്പെടാം. വെളിച്ചെണ്ണയും മഞ്ഞളും ചേർത്തുള്ള പാക്കാണിത്. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും അൽപം മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക.
മുഖത്തെ കരുവാളിപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ വളരെയധികം കേടുപാടുകൾക്കും അസ്വസ്ഥതകൾക്കും കാരണമാകാറുണ്ട്. മുഖം, കൈകൾ, കഴുത്ത്, കാലുകൾ തുടങ്ങി സൂര്യപ്രകാശം ഏൽക്കേണ്ടിവരുന്ന ഏതൊരു ഭാഗത്തും നിറം മങ്ങലും കരിവാളിപ്പും ഉണ്ടാകാം. വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് തന്നെ മികച്ചൊരു പാക്ക് പരീക്ഷിക്കാവുന്നതാണ്.
വെറും രണ്ട് ചേരുവകൾ ചേർത്തുള്ള പാക്ക് പരിചയപ്പെടാം. വെളിച്ചെണ്ണയും മഞ്ഞളും ചേർത്തുള്ള പാക്കാണിത്. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും അൽപം മഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക.
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണിത്. മഞ്ഞളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.
വെളിച്ചെണ്ണയ്ക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ചർമ്മകോശങ്ങളെ പോഷിപ്പിക്കുന്നു. മഞ്ഞളും വെളിച്ചെണ്ണയും ആഴത്തിൽ ജലാംശം നൽകുക ചെയ്യും. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കുന്നു.
മങ്ങിയ ചർമ്മം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിൻ്റെ നിറം നൽകുന്നതിനും പിഗ്മെൻ്റേഷൻ്റെയും കറുത്ത പാടുകളും അകറ്റുന്നതിനും ഈ പാക്ക് സഹായകമാണ്. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും മഞ്ഞളിൻ്റെ ആൻ്റിമൈക്രോബയൽ ഗുണങ്ങളും ചേർന്ന് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും പൊട്ടൽ തടയുന്നതിനും ഈ ഫേസ് പാക്ക് സഹായകമാണ്. വെളിച്ചെണ്ണയും മഞ്ഞളും ഉപയോഗിച്ചുള്ള പാക്ക് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ, നേർത്ത വരകൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ