Sex Drive Foods: ബദാമോ വാൾനട്ടോ? ലെെം​ഗികശേഷി വർദ്ധിപ്പിക്കാൻ ഇതിൽ മികച്ചത് ഏതാണ്?

വാൾനട്ട് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ബീജത്തിന്റെ ആകൃതിയും ചലനവും മെച്ചപ്പെടുത്താൻ വാൾനട്ടിലെ പോഷകങ്ങൾ സഹായിക്കും. ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തുക.

Top Six foods to improve sex drive

ലെെം​ഗികശേഷി കുറയുന്നത് ഇന്ന് മിക്ക പുരുഷന്മാരിലും കണ്ട് വരുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് ലെെംഗികശേഷി കുറയാം. സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോ​ഗം, എൻഡോക്രൈൻ അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ലെെം​ഗികശേഷിയെ ബാധിക്കാം. ലെെം​ഗികശേഷി കൂട്ടാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കൂട്ടാനും ആരോ​ഗ്യത്തിനും നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം....

അവാക്കാഡോ...

ആരോഗ്യകരമായ സെക്‌സ് ഡ്രൈവിന് ഫോളിക് ആസിഡും വിറ്റാമിൻ ബി 6 ഉം ആവശ്യമാണ്. ഫോളിക് ആസിഡ് ശരീരത്തിൽ ഊർജ്ജം പകരുന്നു, വിറ്റാമിൻ ബി 6 ഹോർമോണുകളെ സ്ഥിരപ്പെടുത്തുന്നു.

ബെറിപ്പഴങ്ങൾ...

ബെറിപ്പഴങ്ങളിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികതയ്ക്ക് അത്യന്താപേക്ഷിതമാണ്. സ്ത്രീകൾക്ക് ഉയർന്ന അളവിൽ സിങ്ക് ഉണ്ടെങ്കിൽ അവരുടെ ശരീരം ലൈംഗികതയ്ക്ക് തയ്യാറെടുക്കുന്നത് എളുപ്പമാക്കുന്നു. പുരുഷന്മാരിൽ, ബീജം ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ടെസ്റ്റോസ്റ്റിറോൺ നിലയെ സിങ്ക് നിയന്ത്രിക്കുന്നു. 

 

Top Six foods to improve sex drive

 

മാതളം...

മാതളനാരങ്ങ ജ്യൂസിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഉദ്ധാരണ പ്രശ്‌നം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.ഇതിലെ പോളിഫിനോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ രക്തപ്രവാഹം വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്. 

വാൾനട്ട്...

വാൾനട്ട് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ബീജത്തിന്റെ ആകൃതിയും ചലനവും വാൾനട്ടിലെ പോഷങ്ങൾ സഹായിക്കും. ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തുക.

 

Top Six foods to improve sex drive

 

പാലക്ക് ചീര...

ഇലക്കറികളിൽ കാണപെടുന്ന പാലക് ചീരയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഉദ്ധാരണപ്രശ്നമുള്ള പുരുഷന്മാർക്ക് പലപ്പോഴും ഫോളിക് ആസിഡിന്റെ അളവ് കുറവാണെന്ന് ഒരു പഠനം കണ്ടെത്തി. പാലക്ക് ചീരയിൽ ഉയർന്ന അളവിൽ ഫോളേറ്റ് ഉണ്ട്. വിറ്റാമിൻ ബി 9 ന്റെ സ്വാഭാവിക രൂപമാണ് ഫോളേറ്റ്.

തണ്ണിമത്തൻ...

സെക്‌സ് ജീവിതത്തെ സഹായിക്കുന്ന ഒരു ഭക്ഷണമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ കാണപ്പെടുന്ന എൽ-സിട്രുലിൻ (citrulline) ഇഡി പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ലിംഗത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായകമാണ്. 

പാമ്പിനെ ഹെയർബാൻഡാക്കി മുടി ചുറ്റിക്കെട്ടി യുവതി; വെെറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios