കൊളസ്ട്രോള്‍ കുറയ്ക്കാൻ തക്കാളി ജ്യൂസ്? കഴിക്കേണ്ടത് ദാ ഇങ്ങനെ...

കൊളസ്ട്രോള്‍ കുറയ്ക്കാൻ പല ഭക്ഷണങ്ങളും നമ്മള്‍ ഒഴിവാക്കേണ്ടതായോ നല്ലരീതിയില്‍ കുറയ്ക്കേണ്ടതായോ വരാം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ നാം ഡയറ്റിലുള്‍പ്പെടുത്തേണ്ടതായും വരാം.

tomato juice can drink to reduce cholesterol

കൊളസ്ട്രോള്‍ നമുക്കറിയാം, ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് മിക്കവരും കൊളസ്ട്രോളിനെ കുറെക്കൂടി കരുതലോടെയാണ് സമീപിക്കുന്നത്. കാരണം കൊളസ്ട്രോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാകുംവിധത്തിലേക്ക് മാറാം. 

ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഏറെ ഗൗരവമുള്ള അവസ്ഥകളിലേക്കെല്ലാം വ്യക്തികളെ എത്തിക്കുന്നതില്‍ കൊളസ്ട്രോളിന് വലിയ പങ്കുണ്ട്. ഇക്കാരണം കൊണ്ട് തന്നെ കൊളസ്ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ഏറെ ആവശ്യമാണ്. ജീവിതരീതികളില്‍- പ്രധാനമായും ഡയറ്റ്- അഥവാ ഭക്ഷണത്തില്‍ വരുത്തുന്ന നിയന്ത്രണങ്ങളിലൂടെയാണ് കൊളസ്ട്രോള്‍ കാര്യമായും നിയന്ത്രിക്കാനാവുക.

പല ഭക്ഷണങ്ങളും നമ്മള്‍ ഒഴിവാക്കേണ്ടതായോ നല്ലരീതിയില്‍ കുറയ്ക്കേണ്ടതായോ വരാം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ നാം ഡയറ്റിലുള്‍പ്പെടുത്തേണ്ടതായും വരാം. ഇത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായകമാകുന്ന മൂന്ന് തരം പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

തക്കാളി ജ്യൂസാണ് ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒന്ന്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന 'ലൈസോപീൻ' എന്ന ഘടകമാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് നമ്മളെ സഹായിക്കുന്നത്. ഇതൊരു ആന്‍റി-ഓക്സിഡന്‍റ് ആണ്. ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍) കുറയ്ക്കുന്നതിനാണ് 'ലൈസോപീൻ' സഹായകമാകുന്നത്. 

രാവിലെ തന്നെ തക്കാളി ജ്യൂസ് കഴിക്കുന്നതാണ് ഏറ്റവും ഉചിതമാവുക. മധുരമൊന്നും ചേര്‍ക്കാതെ തക്കാളി ജ്യൂസാക്കി എടുത്ത് കഴിക്കുകയാണ് വേണ്ടത്. ഇതിന്‍റെ വിത്തുകള്‍ നീക്കം ചെയ്യുകയും ആവാം. 

രണ്ട്...

ഗ്രീൻ ടീ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയം. ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന 'ഇജിസിജി' (എപിഗലോകാറ്റെച്ചിൻ ഗാലേറ്റ്) എന്ന ആന്‍റി-ഓക്സിഡന്‍റ് ആണ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. 

പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ക്രമേണ എല്‍ഡിഎല്‍ കുറച്ച് എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍) കൂട്ടാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം മധുരം ചേര്‍ക്കാതെ ഗ്രീൻ ടീ കുടിക്കുന്നതാണ് ആരോഗ്യകരം. അല്‍പം തേൻ ആവശ്യമെങ്കില്‍ ചേര്‍ക്കാം. 

മൂന്ന്...

ബെറികള്‍ വച്ച് തയ്യാറാക്കുന്ന സ്മൂത്തികള്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാനായി കഴിക്കാവുന്ന മറ്റൊരു പാനീയം. സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി എന്നിങ്ങനെ വിവിധ ബെറികള്‍ ചേര്‍ത്ത് സ്മൂത്തികള്‍ തയ്യാറാക്കാവുന്നതേയുള്ളൂ. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റ്സ്, ഫൈബര്‍, ഫൈറ്റോസ്റ്റെറോള്‍സ് എന്നിവയാണ് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായകമാകുന്നത്. 

പതിവായി തന്നെ ഇത്തരത്തില്‍ ബെറി സ്മൂത്തി കഴിക്കാവുന്നതാണ് കെട്ടോ. ഫ്ളാക്സ് സീഡ്സ്, ചിയ സാഡ്സ് എന്നിവയെല്ലാം കൂടി ചേര്‍ത്താല്‍ ഒന്നുകൂടി ഹെല്‍ത്തിയാക്കാം.

Also Read:- അമിതവണ്ണം കുറയ്ക്കാനുള്ള മരുന്ന് റെഡി; നുണയല്ല സംഗതി സത്യമാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios