Kidney Health : വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം.
മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.
വൃക്ക ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക.നമ്മുടെ ശരീരവ്യവസ്ഥയിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും നമ്മുടെ ശരീരത്തിലെ ദ്രാവകം, ഉപ്പ്, മറ്റ് ധാതുക്കൾ എന്നിവയുടെ അളവ് നിലനിർത്തുന്നതിനും വൃക്ക പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിലെ ചെറിയ തകരാറുകൾ പോലും നമ്മുടെ ശരീരത്തിൽ അനാവശ്യമായ മൂലകങ്ങളുടെ സാന്നിധ്യത്തിലേക്ക് നയിച്ചേക്കാം.
വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ അത് ബാധിക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവർത്തനത്തെയും ബാധിക്കാം.
മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം.
വൃക്കകൾ ശരീരത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ നീക്കം ചെയ്യുക മാത്രമല്ല രക്തസമ്മർദ്ദവും ശരീരത്തിലെ മറ്റ് രാസവസ്തുക്കളുടെ അളവും സന്തുലിതമാക്കാൻ സഹായിക്കുന്നു. വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം...
ശരീരത്തിൽ ജലാംശം നിലനിർത്തുക...
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ ആരോഗ്യകരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. എന്നാൽ കിഡ്‌നി ശരിയായി പ്രവർത്തിക്കാനും വെള്ളം കുടിക്കുന്നത് സഹായകമാണ്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും ഫിൽട്ടർ ചെയ്യുന്നു.
മറവിരോഗം കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ?
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക...
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ധാരാളം വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണം ഉൾപ്പെടുത്തുക. എന്നാൽ അമിതമായി ഭക്ഷണം കഴിക്കരുത്, കാരണം ഇത് അമിതവണ്ണത്തിന് കാരണമാകും.
അധിക മരുന്നുകൾ ഒഴിവാക്കുക...
ദിവസേനയുള്ള വേദനയ്‌ക്കോ സന്ധി വീക്കത്തിനോ വേണ്ടിയുള്ള വേദനസംഹാരികൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഒഴിവാക്കുക. ഈ മരുന്നുകൾ ദീർഘകാലം കഴിച്ചാൽ വൃക്കകൾക്ക് തകരാർ ഉണ്ടാകാം.
പുകവലി ഉപേക്ഷിക്കുക...
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വൃക്ക തകരാറിന്റെ പ്രധാന കാരണമാണ്.
പതിവായി വ്യായാമം ചെയ്യുക...
പതിവായി വ്യായാമം ചെയ്യുന്നത് വൃക്ക സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക.
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ; ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല