Summer Diseases: വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
വളരെയധികം മുന്‍കരുത്തലുകള്‍ എടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും നോക്കാം.
കൊവിഡ് (Covid) കാലത്തെ മറ്റൊരു വേനല്‍ക്കാലം (Summer season) കൂടി വരവായി. വേനല്‍ക്കാലം പൊതുവെ പല തരത്തലുളള രോഗങ്ങള്‍ ( Diseases) വരുന്ന സമയമാണ്. ഇപ്പോള്‍ പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
വളരെയധികം മുന്‍കരുത്തലുകള്‍ എടുക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കണ്ടുവരുന്ന ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
വൈറല്‍പ്പനിയും ചര്‍മ്മരോഗങ്ങളുമാണ് വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നത്. അമിതമായി സൂര്യപ്രകാശം നേരിടുമ്പോള്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, സൂര്യാഘാതം, ഉഷ്ണാഘാതം തുടങ്ങി വിവിധ തരത്തിലുളള രോഗാവസ്ഥകളാണ് ഇതില്‍ പ്രധാനം.
ശരീര തളര്‍ച്ച, ക്ഷീണം, തലവേദന, മയക്കം തുടങ്ങിയ ലക്ഷണങ്ങളും തൊലിപ്പുറമേ പൊളലേറ്റ തരത്തിലുളള പാടുകളും ഉണ്ടായേക്കാം. വെയിലില്‍ നിന്ന് മാറി നടക്കുക, ധാരാളം വെളളം കുടിക്കുക, പുറത്ത് പോകുമ്പോള്‍ കുട, തൊപ്പി, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ വെയിലത്തുള്ള ജോലി ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
അതുപോലെ തന്നെ, വെയിലത്തു നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തരുത്. പുറത്തുനിന്നുള്ള ശീതളപാനീയങ്ങള്‍ പരമാവധി ഒഴിവാക്കി കരിക്കിന്‍വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം തുടങ്ങിയവ കുടിക്കാം. ചർമ്മരോഗങ്ങള്‍ തടയാന്‍ സണ്‍സ്‌ക്രീന്‍, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക.
വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വ!ഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. കാഴ്ചയില്‍ മങ്ങലുണ്ടാക്കാനും സാധ്യതയുണ്ട്. ശുദ്ധ ജലത്തില്‍ ഇടക്കിടെ മുഖം കഴുകുന്നത് നല്ലതാണെങ്കിലും അമിതമായി കണ്ണ് കഴുകിയാല്‍ അത് വിപരീത ഫലം ഉണ്ടാക്കും.
Also Read: കൊതുക് കടിക്കുന്നതിന് പിന്നില്‍ നിറങ്ങള്‍ക്കും സ്ഥാനമുണ്ട്...