മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയേണ്ട അഞ്ച് കാര്യങ്ങൾ
മഴയുള്ള കാലാവസ്ഥ ദാഹം കുറയ്ക്കാൻ ഇടയാക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
മഴക്കാലത്ത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് സ്വാഭാവികമാണ്. മഴ കാലാവസ്ഥയെ മാറ്റുമ്പോഴും ഇൻസുലിൻ സംവേദനക്ഷമത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയേണ്ട അഞ്ച് കാര്യങ്ങൾ..
ഒന്ന്
മഴക്കാലത്ത് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പച്ചക്കറികൾ സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുക. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തെയും ആഗിരണത്തെയും മന്ദീഭവിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകും.
രണ്ട്
മഴയുള്ള കാലാവസ്ഥ ദാഹം കുറയ്ക്കാൻ ഇടയാക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ജലാംശം നിലനിർത്തുന്നത് നിർണായകമാണ്. ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
മൂന്ന്
യോഗ, നൃത്തം, അല്ലെങ്കിൽ ഹോം വർക്ക്ഔട്ട് പതിവാക്കുക. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക. വ്യായാമങ്ങൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
നാല്
രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളോടും പ്രവർത്തനങ്ങളോടും ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസിലാക്കാൻ മഴക്കാലത്ത് രക്തത്തിലെ പഞ്ചസാര കൂടുതൽ തവണ പരിശോധിക്കുക.
അഞ്ച്
സമ്മർദ്ദം നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദിനചര്യയിൽ ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക. മഴക്കാലത്ത് ഉയർന്ന രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമം, ജലാംശം, വ്യായാമം, സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവ പ്രധാന പങ്കുവഹിക്കുന്നു.
പഴത്തൊലി കളയേണ്ട ; മുഖവും ചർമ്മവും സുന്ദരമാക്കാം