സ്തനാർബുദം പ്രതിരോധിക്കാം; സ്ത്രീകൾ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
20 നും 30 നും ഇടയിൽ പ്രായമുള്ളവർ സ്വയം സ്തനപരിശോധന നടത്തേണ്ടതും, ബോധവൽക്കരണം നേടേണ്ടതും പ്രധാനമാണ്. നിങ്ങൾ ആർത്തവ വിരാമം സംഭവിച്ചവർ ആണെങ്കിൽ ഓരോ മാസവും സ്തനപരിശോധന ചെയ്യുക.
സ്തനാർബുദം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ് സ്തനാർബുദം. സ്തനകോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് സ്തനാർബുദം ആരംഭിക്കുന്നത്. ഒരു വ്യക്തിക്ക് സ്തനാർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾ മനസ്സിലാക്കുന്നത് സ്തനാർബുദ സാധ്യത തടയാൻ നിങ്ങളെ സഹായിക്കും.
രോഗം നേരത്തെ കണ്ടെത്തുന്നത് അപകടസാധ്യതകൾ കുറയ്ക്കാൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടാം. സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. 70 ശതമാനം സ്തനാർബുദവും ഉണ്ടാകുന്നത് ആർത്തവ വിരാമത്തിന് ശേഷമാണ്.
സ്തനാർബുദം ; എങ്ങനെ തടയാം?
ഒന്ന്...
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും. പൊണ്ണത്തടി സ്തനാർബുദത്തിനുള്ള ഒരു അപകട ഘടകമാണ്. അതിനാൽ അമിതവണ്ണം കുറച്ച് ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക എന്നുള്ളത് പ്രധാനമാണ്.
രണ്ട്...
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നതാണ് പ്രതിരോധത്തിന്റെ മറ്റൊരു മാർഗം. പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. കാരണം ഈ ശീലങ്ങൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
മൂന്ന്...
20 നും 30 നും ഇടയിൽ പ്രായമുള്ളവർ സ്വയം സ്തനപരിശോധന നടത്തേണ്ടതും, ബോധവൽക്കരണം നേടേണ്ടതും പ്രധാനമാണ്. നിങ്ങൾ ആർത്തവ വിരാമം സംഭവിച്ചവർ ആണെങ്കിൽ ഓരോ മാസവും സ്തനപരിശോധന ചെയ്യുക.
നാല്...
സ്തനങ്ങളിൽ മുഴ കാണുന്നുണ്ടെങ്കിൽ നിസാരമാക്കരുത്. സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും ക്യാൻസറല്ലെന്നും എന്നാൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്നും ഡോക്ടർമാർ പറയുന്നു. നേരത്തെ കണ്ടെത്തിയാൽ ഭൂരിഭാഗം സ്തനാർബുദങ്ങളും ഭേദമാക്കാവുന്നതാണ്.
കാൻസർ രോഗികൾ കൂൺ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം