രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്തത്തിൽ  പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്.  ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ആദ്യം കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. 
 

tips to control diabetes and boost insulin naturally

നവംബര്‍ 14-നാണ് ലോക പ്രമേഹ ദിനം. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ  പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്.  ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. പ്രമേഹം നിയന്ത്രിക്കാൻ ആദ്യം കൃത്യമായ ഇടവേളകളിൽ ഷുഗർ നില പരിശോധിക്കണം. 

പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുക. ഇതുപോലെ പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. വെള്ളം ധാരാളം കുടിക്കണം. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്. കാരണം അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതും  വ്യായാമം ചെയ്യുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും. അതുപോലെ പുകവലി ഒഴിവാക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക. ഇവയൊക്കെ പ്രമേഹത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

Also read: ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കുടിക്കേണ്ട 'ഗ്രീൻ' ജ്യൂസുകള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios