സ്റ്റീൽ അരിപ്പയിലെ ചായക്കറ വെറും രണ്ട് മിനുട്ട് കൊണ്ട് കളയാം ; ഇതാ ടിപ്സ്

മിക്ക അടുക്കളയിലും കാണും കറ പിടിച്ച സ്റ്റീൽ അരിപ്പകൾ. അരിപ്പയിലെ കറകൾ എളുപ്പം നീക്കം ചെയ്യാം.
 

tips to clean tea strainer kitchen

ചായ കുടിച്ച് കൊണ്ടാണല്ലോ പലരും ദിവസം ആരംഭിക്കാറുള്ളത്. ചായ ഉണ്ടാക്കിയശേഷം  അരിപ്പയിലെ കറ നീക്കം ചെയ്യുന്നതാണ് ഏറെ പ്രയാസമുള്ള ഒരു കാര്യം. അരിപ്പയിലെ ചായക്കറ നീക്കം ചെയ്യാൻ വീട്ടിൽ തന്നെ പരീ​ക്ഷിക്കാം ഒരു എളുപ്പവഴി...

അരിപ്പ ഗ്യാസിൽ വച്ചു എല്ലാ സ്ഥലത്തേക്ക് ചൂട് കിട്ടുന്ന വിധത്തിൽ 1 മിനിട്ടോളം ചൂടാക്കുക. ചൂടോടെ തന്നെ ഒരു പേപ്പറിൽ ഇട്ടു തട്ടുക. കണ്ണികളിൽ നിന്നും പൊടികൾ താഴേക്ക് വീഴുവാൻ ഇത്രു സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ചു അരിപ്പയിലെ കണ്ണികൾ വൃത്തിയാക്കുക. കണ്ണികൾ കൂടുതൽ അടഞ്ഞിട്ടുണ്ട് എങ്കിൽ ഒന്ന് കൂടി ചൂടാക്കിയ ശേഷം ക്ലീൻ ചെയുക. 

അരിപ്പയിലെ കണ്ണികൾ ഇങ്ങനെ വൃത്തിയാക്കാം

 ഇനി അരിപ്പയിലെ ബാക്കി കറകൾ കളഞ്ഞു പുത്തൻ പോലെ ആക്കാനായി ഒരു ടൂത്ത് ബ്രഷ് നനച്ചതിനു ശേഷം  കുറച്ചു ബേക്കിങ് സോഡ എടുത്ത്  കറ പിടിച്ച എല്ലായിടത്തും തേച്ചു പിടിപ്പിക്കുക. രണ്ട് മിനിറ്റിനു ശേഷം സ്ക്രബ് ഉപയോഗിച്ചു കഴുകി എടുത്താൽ അരിപ്പ തിളങ്ങുന്നത് കാണാം.

ഈ ഏഴ് കാര്യങ്ങൾ പരിശോധിച്ച ശേഷം മാത്രം പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുക

 

Latest Videos
Follow Us:
Download App:
  • android
  • ios