തെെറോയ്ഡ് രോഗികൾ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം, കാരണം
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യകാന്തി വിത്തുകൾ, എണ്ണ, ബദാം ഓയിൽ എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.
കഴുത്തിൽ ചിത്രശലഭത്തിൻറെ ആകൃതിയിലായി കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിൻറെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മോശമാകാം.
തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഭാരം കുറയുക, ഉത്കണ്ഠ, അമിതവിയർപ്പ്, വർധിച്ച ഹൃദയമിടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. തെെറോയ്ഡ് രോഗികൾ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേതുണ്ട്.
ഇലക്കറികൾ, വിത്തുകൾ, സിട്രസ് പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രം ശീലമാക്കുക. ഇവ തൈറോയിഡിൻ്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ക്ഷേമത്തെയും പിന്തുണയ്ക്കാൻ സഹായിക്കും. ഓർക്കുക, തൈറോയ്ഡ് ആരോഗ്യം നിയന്ത്രിക്കുന്നതിന് സമീകൃതാഹാരം പ്രധാനമാണ്...- ന്യൂട്രീഷ്യനിസ്റ്റ് ഭക്തി അറോറ കപൂർ പറഞ്ഞു. തെെറോയ്ഡ് രോഗികൾ ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഇ...
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യകാന്തി വിത്തുകൾ, എണ്ണ, ബദാം ഓയിൽ എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു.
സെലിനിയം...
തൈറോയ്ഡ് ഹോർമോൺ സമന്വയത്തിനും പ്രവർത്തനരഹിതമായ തൈറോയ്ഡ് ഹോർമോണിനെ (T4) അതിൻ്റെ സജീവ രൂപത്തിലേക്ക് (T3) പരിവർത്തനം ചെയ്യുന്നതിനും സെലിനിയം പ്രധാന പങ്കാണ് വഹിക്കുന്നത്. ട്യൂണ, സൂര്യകാന്തി വിത്തുകൾ, മത്തി, ചിക്കൻ, കൂൺ എന്നിവയിൽ സെലിനിയം അടങ്ങിയിരിക്കുന്നു.
മഗ്നീഷ്യം...
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം നിയന്ത്രിക്കുകയും ഉപാപചയ പ്രവർത്തനത്തിനുള്ള എൻസൈമുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകൾ, ഓട്‌സ്, ഡാർക്ക് ചോക്ലേറ്റ് എന്നിവയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ബി...
തെെറോയ്ഡ് പ്രവർത്തനം ക്യത്യമാക്കാൻ വിറ്റാമിൻ ബി പ്രധാന പങ്കാണ് വഹിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ്, ട്യൂണ, നിലക്കടല, കരൾ, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി...
വിറ്റാമിൻ സി ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് വീക്കം കുറയ്ക്കുന്നതിനും തൈറോയ്ഡ് സന്തുലിതാവസ്ഥയ്ക്ക് രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. കിവി, കുരുമുളക്, ബ്രൊക്കോളി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.
ലോക ക്ഷയരോഗ ദിനം ; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം