ഈ സുഗന്ധവ്യഞ്ജനം പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും ; പഠനം
'സുഗന്ധവ്യഞ്ജനമായ കറുവപ്പട്ടയെക്കുറിച്ചുള്ള ഈ ഫലങ്ങൾ സന്തോഷിപ്പിക്കുന്ന ഒന്നാണ്. എന്നിരുന്നാലും, ഇതിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്...' - ICMR-NIN ഡയറക്ടർ ആർ ഹേമലത പറഞ്ഞു.
കറുവപ്പട്ട പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ. കറുവപ്പട്ടയിലെ പ്രധാന ഘടകങ്ങളായ സിന്നമാൽഡിഹൈഡും പ്രോസയാനിഡിൻ ബി 2 എന്നിവയാണ് കാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇത് പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസറിനെ തടയുന്നതായി എൻഐഎൻ കണ്ടെത്തി. 'കറുവപ്പട്ടയുടെ കീമോപ്രിവെന്റീവ് ഇഫക്റ്റും അതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങളും എന്ന തലക്കെട്ട് നൽകി അന്തർദേശീയ പിയർ റിവ്യൂഡ് ജേണലായ 'കാൻസർ പ്രിവൻഷൻ റിസർച്ചിൽ' പഠനം പ്രസിദ്ധീകരിച്ചു.
'സുഗന്ധവ്യഞ്ജനമായ കറുവപ്പട്ടയെക്കുറിച്ചുള്ള ഈ ഫലങ്ങൾ സന്തോഷിപ്പിക്കുന്ന ഒന്നാണ്. എന്നിരുന്നാലും, ഇതിനെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്...' - ICMR-NIN ഡയറക്ടർ ആർ ഹേമലത പറഞ്ഞു. കറുവപ്പട്ടയുടെ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെയും കീമോപ്രിവന്റീവ് ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് പഠനം ലക്ഷ്യമിട്ടത്.
'കറുവപ്പട്ടയ്ക്കും അതിന്റെ സജീവ ഘടകങ്ങൾക്കും ഓക്സിഡേറ്റീവ് സമ്മർദ്ദം ലഘൂകരിക്കാനും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കാൻസർ കോശങ്ങളുടെ വ്യാപനം കുറയ്ക്കാനും കഴിയുമെന്ന് പഠനത്തിൽ നിരീക്ഷിച്ചു. അസ്ഥി ധാതുക്കളുടെ ഉള്ളടക്കത്തിലും ഈ എലികളിലെ അസ്ഥികളുടെ ശോഷണം കുറയുന്നതും ഞങ്ങൾ നിരീക്ഷിച്ചു...' - പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനും എൻഡോക്രൈനോളജി വിഭാഗം മേധാവിയുമായ ആയിഷ ഇസ്മായിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണമായ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുമായി കറുവപ്പട്ട ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ആർത്തവ വേദനയെ നേരിടാൻ കറുവപ്പട്ട വെള്ളം സഹായിക്കുന്നതായി നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം ആർത്തവ വേദനയുടെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും.
Read more ചീത്ത കൊളസ്ട്രോൾ കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ഈ പച്ചക്കറി ദിവസവും കഴിക്കാം