കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 
 
Third wave may hit India in August peak in September sbi Research report

കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ഇത് സെപ്റ്റംബറില്‍ ഏറ്റവും ഉയരങ്ങളിലെത്തും. 'കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍' എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. 

എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
മൂന്നാമത്തെ തരംഗത്തിന്റെ ആഘാതം രണ്ടാമത്തെ തരംഗത്തിന്റെ സമയത്തേക്കാള്‍ കൂടുതല്‍ ആയിരിക്കുമെന്നും  പഠനത്തിൽ പറയുന്നു. 

കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios