Health Tips : സ്ട്രെസ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

നിരവധി രോ​ഗങ്ങളെ ചികിത്സിക്കുന്നതിന് തുളസി ഉപയോ​ഗിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു.
 

these drinks helps to reduce stress

തിരക്ക് പിടിച്ച ജീവിതത്തിൽ നാം ഓരോ ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സമ്മർദ്ദം ഉത്കണ്ഠ, വിഷാദം, ദഹന പ്രശ്നങ്ങൾ, തലവേദന, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. സമ്മർദ്ദം നിയന്ത്രിക്കാൻ തെറാപ്പിക്കും മരുന്നുകൾക്കും പുറമെ ആരോ​ഗ്യകരമായ ഭക്ഷണക്രമവും സഹായിക്കും. സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന നാല് പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

സ്ട്രെസ് കുറയ്ക്കുന്നതിന് മികച്ച സസ്യമാണ് അശ്വഗന്ധ. അശ്വഗന്ധ ചായ കുടിക്കുന്ന വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ അകറ്റുന്നു. ഒരു ടീസ്പൂൺ അശ്വഗന്ധ പൊടിയും അൽപം തേനും ചേർത്ത് കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

രണ്ട്...

നിരവധി രോ​ഗങ്ങളെ ചികിത്സിക്കുന്നതിന് തുളസി ഉപയോ​ഗിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നു.

മൂന്ന്...

ഓർമ്മശക്തി മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും കഴിയുന്ന ഒരു ആയുർവേദ സസ്യമാണ് ബ്രഹ്മി. ബ്രഹ്മി ചായ ഉണ്ടാക്കാൻ ഉണക്കിയ ബ്രഹ്മി ഇലകൾ അല്ലെങ്കിൽ ബ്രഹ്മി ഇലകൾ പൊടിച്ചെടുത്തത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം.

നാല്...

മറ്റൊന്നാണ് മസാല ചായ. പാൽ, മഞ്ഞൾ, കറുവപ്പട്ട, ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മസാല ചായ സ്ട്രെസ് കുറയ്ക്കുക മാത്രമല്ല വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നു.

അഞ്ച്...

പെരുംജീരക വെള്ളമാണ് മറ്റൊരു പാനീയം. ഇത് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ആറ്...

പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. 
ചൂടുവെള്ളത്തിൽ പുതിനയിലയിട്ട് തിളപ്പിട്ട ചായ തയ്യാറാക്കാവുന്നതാണ്.

ഉലുവ ഇങ്ങനെ ഉപയോ​ഗിക്കൂ, മുടികൊഴിച്ചിൽ എളുപ്പം അകറ്റാം

 


 

Latest Videos
Follow Us:
Download App:
  • android
  • ios