ചർമ്മത്തില്‍ കാണുന്ന ഈ ലക്ഷണങ്ങൾ പ്രമേഹത്തിന്‍റെയാകാം...

പതിവായി മൂത്രമൊഴിക്കുന്നത്, അമിത  വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും, പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. 

symptoms on the skin can help identify diabetes easily azn

'പ്രമേഹം' ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം, ഏകദേശം 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹ സാധ്യതയുടെ ആദ്യ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. പതിവായി മൂത്രമൊഴിക്കുന്നത്, അമിത  വിശപ്പും ദാഹവും, മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും തുടങ്ങിയ സാധാരണ ലക്ഷണങ്ങളെ കുറിച്ച് അറിവുണ്ടെങ്കിലും, പ്രമേഹം മൂലം ചർമ്മത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് പലര്‍ക്കും അറിവില്ല. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌ വരുന്നത് ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലും ഈ പാടുകൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നു. പ്രമേഹമില്ലാത്ത വ്യക്തികളിലും ഇത് സംഭവിക്കാമെങ്കിലും, ഇത് പലപ്പോഴും ഇൻസുലിൻ പ്രതിരോധം, പ്രീ ഡയബറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ-ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹം മൂലമാകാം.  ഈ മുഴകൾ പലപ്പോഴും ചൊറിച്ചിൽ ഉണ്ടാകുകയും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.  ചർമ്മത്തിന് താഴെ, സാധാരണയായി കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. പ്രമേഹമില്ലാത്തവരിലും മറ്റ് ചില കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം.കൈകൾ, കാലുകൾ എന്നിവടങ്ങില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളും ചിലപ്പോള്‍ പ്രമേഹം മൂലമാകാം.

പ്രമേഹമുള്ള ആളുകൾക്ക് ചർമ്മ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ചര്‍മ്മത്തിലും തലയോട്ടിയിലും കാണുന്ന ഈ സൂചനകളെ നിസാരമായി കാണരുത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios