വിറ്റാമിൻ സി കുറഞ്ഞാൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ
വിറ്റാമിന്‍ സി കുറഞ്ഞാല്‍ രോഗപ്രതിരോധശേഷി കുറയും. ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ബാധിക്കാനും കാരണമാകും.
ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ കോശങ്ങളുടെ വളർച്ച, കൊളാജൻ്റെ രൂപീകരണം, ചില ന്യൂറോ ട്രാൻസ്മിറ്ററുകളുടെ എൻസൈമാറ്റിക് ഉത്പാദനം എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ സി. ശരീരത്തെ മികച്ച രീതിയിൽ നിലനിർത്തുന്ന ഒരു സുപ്രധാന പോഷകം കൂടിയാണിത്.
വിറ്റാമിൻ സിയുടെ കുറവിൻ്റെ ലക്ഷണങ്ങൾ
ഒന്ന്
ശരീരത്തിൽ വിറ്റാമിൻ സി കുറയുന്നത് രോഗപ്രതിരോധശേഷി കുറയുന്നതിന് ഇടയാക്കും. പ്രതിരോധ സംവിധാനം തകരാറിലാകുന്നത് ഇടയ്ക്കിടെ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് കാരണമാകുന്നു.
രണ്ട്
മതിയായ വിറ്റാമിൻ സി ഇല്ലെങ്കിൽ കൊളാജൻ്റെ അഭാവം മൂലം ചർമ്മം വരണ്ടതും പൊട്ടി പോകുന്നതിനും ഇടയാക്കും.
മൂന്ന്
വിറ്റാമിൻ സി ശരീരത്തെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിൻ്റെ കുറവ് അനീമിയ വികസിപ്പിച്ചേക്കാം.
നാല്
വിറ്റാമിൻ സി കുറഞ്ഞാൽ സന്ധിവേദനയും മുട്ടുവേദനയും ഉണ്ടാക്കാം. കൂടാതെ പല്ലുകളുടേയും മോണയുടെയും ആരോഗ്യത്തെയും ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.
അഞ്ച്
മറ്റൊന്ന് വിറ്റാമിൻ സിയുടെ കുറവ് ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകും. ചർമ്മത്തിൽ കാണുന്ന ചെറിയ കുരുക്കൾ, തിണർപ്പ്, വരൾച്ച എന്നിവയുമൊക്കെ വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകാം.
റാഡിഷ് ചില്ലറക്കാരനല്ല ; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം