എന്താണ് 'അള്‍സറേറ്റീവ് കൊളൈറ്റിസ്'? അറിയാം ഈ ലക്ഷണങ്ങള്‍...
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ അസാധാരണമായ പ്രതികരണത്തിൻ്റെ ഫലമാണ് ഈ രോഗം. ഇതുമൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാക്കുന്നു.
വൻകുടലിൽ ഉണ്ടാകുന്ന അള്‍സറിനെയാണ് 'അള്‍സറേറ്റീവ് കൊളൈറ്റിസ്' അഥവാ വൻകുടൽ പുണ്ണ് എന്ന് പറയുന്നത്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ അസാധാരണമായ പ്രതികരണത്തിൻ്റെ ഫലമാണ് ഈ രോഗം. ഇതുമൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാക്കുന്നു. സാധാരണയായി വൻകുടൽ പുണ്ണ് മലാശയ പ്രദേശത്ത് ആരംഭിക്കുകയും കാലക്രമേണ മുഴുവൻ വൻകുടലിനെയും ബാധിക്കുകയും ചെയ്യും. ഇതൊരു വിട്ടുമാറാത്ത അവസ്ഥയായതിനാൽ, രോഗലക്ഷണങ്ങൾ വേഗത്തിലല്ല, കാലക്രമേണയാകും വികസിക്കുന്നത്.
അറിയാം വൻകുടൽ പുണ്ണിന്‍റെ ലക്ഷണങ്ങള്‍...
ഒന്ന്...
അടിവയറു വേദനയാണ് 'അള്‍സറേറ്റീവ് കൊളൈറ്റിസ്' അഥവാ വൻകുടൽ പുണ്ണിന്‍റെ ഒരു പ്രധാന ലക്ഷണം.
രണ്ട്...
വയറിളക്കം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ സൂചനകളാണ്.
മൂന്ന്...
രക്തസ്രാവം, മലത്തില്‍ രക്തം കാണുക, മലത്തിന്‍റെ നിറം മാറ്റം തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാണ്.
നാല്...
അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും, വൻകുടൽ പുണ്ണിന്‍റെ ലക്ഷണമായും കടുത്ത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.
അഞ്ച്...
അയേണിന്‍റെ കുറവും വിളര്‍ച്ചയും വിളറിയ ചര്‍മ്മവും ഈ രോഗത്തിന്‍റെയും സൂചനയാകാം.
ആറ്...
വൻകുടൽ പുണ്ണിന്‍റെ സൂചനയായി ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
ഏഴ്...
മുട്ടില്‍ നീര്, അകാരണമായ മുട്ടുവേദന തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ഭാഗമായി ഉണ്ടാകാം.
എട്ട്...
ചിലര്‍ക്ക് ഇതുമൂലം പനിയും ഉണ്ടാകാം.
ഒമ്പത്...
അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ പുണ്ണിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: പതിവായി രാവിലെ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...