കുട്ടികളിലെ തൈറോയ്ഡ് പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം? അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...
ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാവുകയും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉൽപാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. കുട്ടികളിലും ഇത് ഉണ്ടാകാം.
കഴുത്തിന്‍റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണിത്. കുട്ടികളുടെ മസ്തിഷ്ക വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഹോർമോണുകൾ ഇവ ഉത്പാദിപ്പിക്കുന്നു. മുതിർന്നവരിൽ ഇക് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാവുകയും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉൽപാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. കുട്ടികളിലും ഇത് ഉണ്ടാകാം. ഹൈപ്പോ തൈറോയിഡിസവും ഹൈപ്പർ തൈറോയിഡിസവും ഏറ്റവും സാധാരണമായ തൈറോയ്ഡ് രോഗങ്ങളിൽ രണ്ടാണ്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോ തൈറോയിഡിസം ഉണ്ടാകുന്നത്. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
കുട്ടികളിലെ ഹൈപ്പോ തൈറോയിഡിസത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
- ക്ഷീണം, ഊർജ്ജം കുറയൽ
- വളര്‍ച്ച കുറയുക
- മലബന്ധം
- വരണ്ട ചർമ്മം
- പേശിവേദന
- പ്രായപൂർത്തിയാകാതിരിക്കുക
ഹൈപ്പർതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
- വർദ്ധിച്ച വളർച്ചാ നിരക്ക്
- ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
- വേഗത്തിലുള്ള ഹൃദയമിടിപ്പ്
- വർദ്ധിച്ച വിശപ്പ്, പക്ഷേ ശരീരഭാരം കുറയുന്നു
- ഉറക്ക പ്രശ്നങ്ങൾ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: സന്ധി വേദനയെ തടയാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...