ശരീരത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്, ഉയർന്ന കൊളസ്ട്രോളിന്റേതാകാം

ചർമ്മം മഞ്ഞയും ഓറഞ്ച് നിറത്തിലോട്ടും മാറുക. കണ്ണുകളില്‍ മഞ്ഞകലര്‍ന്ന ഓറഞ്ച് നിറത്തില്‍ മെഴുക് പോലുള്ള ഒരു പദാര്‍ത്ഥം വരുന്നത് കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.

Symptoms of high cholesterol

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് ധമനികളിലൂടെയുള്ള രക്തപ്രവാഹം ബുദ്ധിമുട്ടിലാകുന്നു. ഇത് രക്തം കട്ടപിടിയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമായേക്കാം. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ...

ഒന്ന്...

ചർമ്മം മഞ്ഞയും ഓറഞ്ച് നിറത്തിലോട്ടും മാറുക. കണ്ണുകളിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ മെഴുക് പോലുള്ള ഒരു പദാർത്ഥം വരുന്നത് കൊളസ്‌ട്രോൾ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.

രണ്ട്...

മുഖത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ചുവപ്പും ചൊറിച്ചിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടർ കാണുക.  ഇത് രക്തത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിലും കാണപ്പെടുന്ന ഒരു കോശജ്വലന ചർമ്മ അവസ്ഥയാണ്.

മൂന്ന്...

ചർമ്മം നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലേക്ക് മാറുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണ തണുത്ത കാലാവസ്ഥകളിലും ഇത്തരം അടയാളങ്ങൾ ചർമ്മത്തിൽ ഉണ്ടാകാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഇത് ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനയുമാകാം.

നാല്...

ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തെ ബാധിക്കുന്നു. കാലിലെ ചർമ്മത്തിന്റെ നിറത്തിലും ഘടനയിലും ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

ഉയർന്ന കൊളസ്ട്രോളിൻ്റെ കാരണങ്ങൾ...

അമിതമായി പൂരിത കൊഴുപ്പ് കഴിക്കുന്നത് - ഇത് കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കരളിൻ്റെ കഴിവ് കുറയ്ക്കുന്നു, അതിനാൽ ഇത് രക്തത്തിൽ അടിഞ്ഞു കൂടുന്നു.

വ്യായാമമില്ലായ്മ - വ്യായാമം ചെയ്യാത്തത് 'നല്ല' കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും 'ചീത്ത' കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുന്നു.

പുകവലി- പുകവലിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കൂട്ടാം, ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.

പ്രാതലിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ നല്ലത്, കാരണം

 

Latest Videos
Follow Us:
Download App:
  • android
  • ios