ഹൃദയസ്തംഭനം ; ഈ എട്ട് ലക്ഷണങ്ങള്‍ അവ​ഗണിക്കരുത്

അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും വ്യക്തമാക്കുന്നു. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. 

symptoms of cardiac arrest

ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോൾ മൂലം രക്തധമനികൾ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളിൽ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാർവഡ് ഹെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമിതവണ്ണവും ഉയർന്ന രക്തസമ്മർദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെൻറേഴ്സ് ഫോർ ഡിസീസ് കൺട്രോളും വ്യക്തമാക്കുന്നു. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. ഹൃദ്രോഗ കേസുകളിൽ കൂടുതലും വ്യായാമമില്ലായ്മയാണ് കാരണമെന്നും പഠനങ്ങൾ പറയുന്നു. 

ഹൃദയസ്തംഭനം ;  ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ബോധക്ഷയം
വേഗത്തിലുള്ള ഹൃദയമിടിപ്പ്
നെഞ്ചുവേദന
തലകറക്കം
ശ്വസിക്കാൻ ബുദ്ധിമുട്ട്
ഛർദ്ദി
വയറുവേദന 
നെഞ്ചുവേദന

ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളത് ഇവരിൽ..

പുകവലിക്കാരിൽ
ചീത്ത കൊളസ്‌ട്രോൾ ഉള്ളവരിൽ
ഉയർന്ന രക്തസമ്മർദ്ദം  ഉള്ളവരിൽ
വ്യായാമം ചെയ്യാത്തവരിൽ
അമിതവണ്ണം ഉള്ളവരിൽ
അമിത മദ്യപാനം ഉള്ളവരിൽ

ഹൃദയത്തെ കാക്കാൻ ചെയ്യേണ്ടത്...

പുകവലി ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. അതിനാൽ പുകവലി പൂർണമായും ഉപേക്ഷിക്കുക.

സമ്മർദ്ദം ഹൃദയാഘാതം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. 

ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദ​ഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങൾ ശീലമാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കേണ്ടത് പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത വർദ്ധിപ്പിക്കുന്നു. 

35 കിലോ കുറച്ചു, വെയ്റ്റ് ലോസ് സീക്രട്ട് ചോദിക്കുന്നവരോട് ലക്ഷ്മി അതുൽ പറയുന്നത്

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

Latest Videos
Follow Us:
Download App:
  • android
  • ios