അപ്പന്‍ഡിക്സ് ക്യാന്‍സര്‍; ഈ ആറ് ലക്ഷണങ്ങളെ നിസാരമാക്കരുത്...
വൻകുടലിന്‍റെ തുടക്കത്തിനടുത്തുള്ള ഒരു ചെറിയ അവയവമായ അപ്പൻഡിക്സിൽ നിന്ന് ഉണ്ടാകുന്ന അര്‍ബുദമാണ് അപ്പൻഡിക്സ് ക്യാൻസർ. ഇതിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.
ഇന്ന് എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ തന്നെ പല വിധമുണ്ട്. വൻകുടലിന്‍റെ തുടക്കത്തിനടുത്തുള്ള ഒരു ചെറിയ അവയവമായ അപ്പൻഡിക്സിൽ നിന്ന് ഉണ്ടാകുന്ന അര്‍ബുദമാണ് അപ്പൻഡിക്സ് ക്യാൻസർ. ഇതിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്.
അപ്പന്‍ഡിക്സ് ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
നിരന്തരമായ വയറുവേദനയും അസ്വസ്ഥതയുമാണ് അപ്പന്‍ഡിക്സ് ക്യാന്‍സറിന്‍റെ പ്രാഥമിക ലക്ഷണങ്ങളിലൊന്ന്. ഈ വേദന പലപ്പോഴും ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് ആയി തെറ്റിധരിക്കപ്പെടാറുണ്ട്. ട്യൂമർ വളരുമ്പോൾ, വേദന തീവ്രമാവുകയും, അപ്പന്‍ഡിക്സ് സ്ഥിതി ചെയ്യുന്ന അടിവയറ്റിലെ വലതുവശത്ത് താഴെയായി വേദന അനുഭവപ്പെടുകയും ചെയ്യും.
രണ്ട്...
അകാരണമായ ശരീരഭാരം കുറയല്‍ ആണ് മറ്റൊരു ലക്ഷണം. ഇത് പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും അപ്പന്‍ഡിക്സ് ക്യാന്‍സറിന്‍റെ ലക്ഷണമായും ശരീരഭാരം നഷ്ടമാകാം.
മൂന്ന്...
പല കാരണങ്ങള്‍ കൊണ്ടും ക്ഷീണവും തളര്‍ച്ചയും തോന്നാം എങ്കിലും അപ്പന്‍ഡിക്സ് ക്യാന്‍സറിന്‍റെ ലക്ഷണമായും ഇത് ഉണ്ടാകാം. അതിനാല്‍ എപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കിലും ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
നാല്...
ഛര്‍ദ്ദിയും ഓക്കാനവും ആണ് മറ്റൊരു ലക്ഷണം. ഈ ലക്ഷണങ്ങളും നിലനിൽക്കുകയാണെങ്കിൽ, നിസാരമായി കാണേണ്ട.
അഞ്ച്...
മലവിസർജ്ജന ശീലങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും അപ്പന്‍ഡിക്സ് ക്യാന്‍സറിന്‍റെ സൂചനയാകാം. ഇടയ്ക്കിടെ വയറിളക്കം, മലബന്ധം എന്നിവ ഉണ്ടാകുന്നത്, മലത്തിലെ രക്തം അല്ലെങ്കിൽ കറുപ്പ് നിറം കാണുന്നത് എന്നിവയും നിസാരമാക്കേണ്ട.
ആറ്...
അപ്പന്‍ഡിക്സ് ട്യൂമർ വലുതാകുമ്പോൾ, അത് വയറില്‍ വീക്കവും പിണ്ഡവും ഉണ്ടാകാന്‍ ഇടയുണ്ട്. ഈ വീക്കം സാധാരണയായി വേദനയില്ലാത്തതാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഗൗട്ട് വേദന കഠിനമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി...