ശരീരത്തിലെ ഈ ഭാഗങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം; അവഗണിക്കരുത്
ഫാറ്റി ലിവര്‍ (ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്) ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ മദ്യപിക്കാത്തവരിലും ഈ രോഗം വരാം. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് പറയുന്നത്.
കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ (ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്) ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ മദ്യപിക്കാത്തവരിലും ഈ രോഗം വരാം. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് പറയുന്നത്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലമാകാം പലപ്പോഴും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടുന്നത്.
ഫാറ്റി ലിവര്‍ രോഗം ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല. ചിലരില്‍ ഈ രോഗം മൂലം ശരീരത്തിലെ ചില ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാകാം. എവിടെയൊക്കെയാണെന്ന് നോക്കാം:
1. കാലുകള്‍, കണങ്കാല്‍, കാല്‍പാദങ്ങള്‍, വിരലുകളുടെ അറ്റം തുടങ്ങിയടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
2. വയര്‍ അഥവാ ഉദരത്തിലെ നീര്‍ക്കെട്ടും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
3. രോഗം മൂര്‍ച്ചിക്കുമ്പോള്‍ മുഖത്തും കൈകളിലും വീക്കം ഉണ്ടാകാം.
ചർമ്മത്തിലെ മഞ്ഞനിറം, ചര്‍മ്മം ചൊറിയുക, പെട്ടെന്ന് മുറിവുണ്ടാകുക, വയര്‍ വീര്‍ത്തിരിക്കുക, വയറു വേദന, അമിത ക്ഷീണം, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍