കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത,വൈകാരിക പ്രശ്നങ്ങൾ; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതിയത്
വൈകാരിക നിയന്ത്രണം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഉള്ള മനസ്സിന്റെ ശക്തി വളർത്തി എടുക്കുക എന്നീ പരിശീലനങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്ന കൗമാരക്കാർക്ക് വേണ്ടത്. Dialectical Behaviour Therapy (DBT) എന്ന മനഃശാസ്ത്ര ചികിത്സാ മാർഗ്ഗം അവർക്ക് ഗുണകരമാണ്.
കൗമാരക്കാരിയായ മകൾ കുറച്ച് കാലമായി പെട്ടെന്നു ദേഷ്യപ്പെടുന്നു. എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അതിനെ നേരിടാനാവുന്നില്ല. ലോക്ക് ഡൗൺ തുടങ്ങിയ സമയം മുതൽ അവൾ ആകെ ഉൾവലിഞ്ഞു തുടങ്ങി. മുമ്പത്തെപ്പോലെ മാതാപിതാക്കളോട് സംസാരിക്കാതെയായി, എന്താ സങ്കടപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നും പറയാൻ തയ്യാറാവില്ല.
പരീക്ഷയുടെ കാര്യത്തിൽ വലിയ ടെൻഷനാണ്. അധികം മാർക്ക് കിട്ടിയില്ല എങ്കിലും കുഴപ്പമില്ല എന്ന് മാതാപിതാക്കൾ പറഞ്ഞാലും അവൾക്കതിൽ സമാധാനമില്ല. എന്നെ ഒന്ന് കൊന്നു തരുമോ എന്ന് ചോദിക്കും. വല്ലാതെ ദേഷ്യപ്പെടും. കുറച്ചു ദിവസം മുൻപ് വീട്ടിൽ മാതാപിതാക്കൾ തമ്മിൽ ഒരു ചെറിയ വഴക്കു നടന്നു. പക്ഷേ കുറച്ചുനേരം മകളെ കാണാതെ ചെന്നു നോക്കുമ്പോൾ കയ്യിൽ ഒരു ബ്ലേഡുമായി ഇരിക്കുന്ന മകളെയാണ് കണ്ടത്. അവൾക്കു ഒരു കാര്യത്തെയും ധൈര്യമായി നേരിടാൻ കഴിയുന്നില്ല. മാതാപിതാക്കൾ ആകെ ഭയന്ന് മനസ്സു തകർന്ന അവസ്ഥയിൽ ആയിരുന്നു.
കൗമാരക്കാരിൽ വൈകാരിക പ്രശ്നങ്ങൾ കൂടിവരുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. അധിക സമയവും ഫോൺ ഉപയോഗം, ചെറിയ പ്രശ്നങ്ങക്കുപോലും ഇനി മുന്നോട്ടു ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന തോന്നൽ, എന്തിനും ഏതിനും എതിർപ്പു പ്രകടമാക്കുന്ന രീതി, ടെൻഷൻമൂലം പരീക്ഷ എഴുതാതെ ഒഴിവാക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, നെഗറ്റീവ് ചിന്തകൾ മനസ്സിൽ നിന്നും മാറ്റിനിർത്താൻ കഴിയാതെ വരിക, ഉറങ്ങാൻ കഴിയാതെഹ് വരിക- ഇങ്ങനെ നിരവധി പ്രശ്നങ്ങൾ കൗമാരക്കാരിൽ കണ്ടുവരുന്നു.
വൈകാരിക നിയന്ത്രണം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഉള്ള മനസ്സിന്റെ ശക്തി വളർത്തി എടുക്കുക എന്നീ പരിശീലനങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്ന കൗമാരക്കാർക്ക് വേണ്ടത്. Dialectical Behaviour Therapy (DBT) എന്ന മനഃശാസ്ത്ര ചികിത്സാ മാർഗ്ഗം അവർക്ക് ഗുണകരമാണ്.
പലപ്പോഴും തന്റെ വാക്കിന് മാതാപിതാക്കളും മറ്റുള്ളവരും വിലകല്പിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാക്കുന്ന കുടുംബ/ സാമൂഹിക സാഹചര്യങ്ങളാണ് ഇത്തരം വൈകാരിക പ്രശ്നങ്ങളിലേക്ക് കൗമാരക്കാരെ കൊണ്ടെത്തിക്കുന്ന ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ അവരുടെ മാതാപിതാക്കളെയും കൂടി ഉൾപെടുത്തികൊണ്ട് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ കടുംപിടുത്തം നിറഞ്ഞ സ്വഭാവരീതി, മക്കൾ പറയുന്നതിന് പ്രാധാന്യം കൊടുക്കാതെ പോകുന്നത് ഒക്കെ തന്നെ മക്കളുടെ സ്വഭാവത്തെ നെഗറ്റീവായി ബാധിക്കാൻ ഇടയുണ്ട്.
പലതരം തെറ്റായ ധാരണകൾ മനസ്സിൽ കടന്നുകൂടി വിഷാദത്തിലേക്ക് വീണുപോകുന്ന അവസ്ഥയിൽ നിന്നും കൗമാരക്കാരെ നോർമൽ അവസ്ഥയിലേക്ക് കൊണ്ടുവരാനും ഇതെല്ലാം അവരുടെ സ്ഥിരമായ സ്വഭാവരീതിയായി മാറാതിരിക്കാനും പ്രത്യേക ശ്രദ്ധ നൽകണം.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
For appointments call: 8921278461
Online consultation available