മധുര പാനീയങ്ങൾ അമിതമായാൽ പ്രശ്നമാണ്, പഠനം പറയുന്നു

പഞ്ചസാര അടങ്ങിയ എല്ലാ പാനീയങ്ങളിലും കലോറി കൂടുതലാണ്. പ്രധാനമായി വേണ്ട പോഷകങ്ങൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് അമിതമായി വിശപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും.  

Sugary Drinks Causing Heart Disease and Diabetes study

മധുര പാനീയങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമ്മുക്കറിയാം. പുതിയ പഠനം പറയുന്നതും അത് തന്നെയാണ്. മധുര പാനീയങ്ങളുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹ രോ​ഗികളുടെയും ഹൃദ്രോഗികളുടെയും എണ്ണം വർദ്ധനവ് ഉണ്ടാക്കിയതായി വിദ​ഗ്ധർ പറയുന്നു. നാർച്ചർ മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

കൊളംബിയയിലെ ടൈപ്പ് 2 പ്രമേഹത്തിൻ്റെ 50 ശതമാനത്തിലധികം പുതിയ കേസുകളും പഞ്ചസാര പാനീയങ്ങൾ മൂലമാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ആഗോളതലത്തിൽ പഞ്ചസാര-മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗം തടയാൻ അടിയന്തിര, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. ലോറ ലാറ-കാസ്റ്റർ. പറഞ്ഞു.

പഞ്ചസാര അടങ്ങിയ എല്ലാ പാനീയങ്ങളിലും കലോറി കൂടുതലാണ്. പ്രധാനമായി വേണ്ട പോഷകങ്ങൾ ഒന്നും തന്നെ അടങ്ങിയിട്ടില്ല. ഇത് അമിതമായി വിശപ്പ് അനുഭവപ്പെടുന്നതിന് ഇടയാക്കും.  കാലക്രമേണ, ഇത് ശരീരഭാരവും അമിതവണ്ണവും മറ്റ് പല ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകും. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നത് അപകടസാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മധുരം കഴിക്കാൻ തോന്നുമ്പോൾ പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴമോ അൽപം ശർക്കരയോ കഴിക്കാവുന്നതാണ്.   ഇവ കഴിക്കുന്നുണ്ടെങ്കിൽ പോലും അളവ് പ്രത്യേകം ശ്രദ്ധിക്കുക. ഈന്തപ്പഴം രണ്ടോ മൂന്നോ. അതിൽ കൂടരുത്. മറ്റൊന്ന് ശർക്കര. അതും അളവ് കൂടാതെ ശ്രദ്ധിക്കുക.

മുഖം സുന്ദരമാക്കാൻ ഡ്രാഗൺ ഫ്രൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios