'കൊവിഡ് വ്യാപകമാകാന്‍ ഒരു കാരണമായത് വൈറസില്‍ സംഭവിച്ച ജനിതകമാറ്റം'

കൊറോണ വൈറസിന്റെ പുറം ആവരണത്തില്‍ കാണപ്പെടുന്ന 'സ്‌പൈക്ക് പ്രോട്ടീനുകളി'ല്‍ സംഭവിച്ച ജനിതകമാറ്റമാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാനും ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും കാരണമായതെന്നാണ് ഗവേഷകരുടെ വിശദീകരണം. വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് കടക്കുമ്പോള്‍ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഈ 'സ്‌പൈക്ക് പ്രോട്ടീനുകള്‍' ഉപയോഗിച്ചാണ്
 

study says that genetic mutation in coronavirus causes more transmission

കൊവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്ന് വൈറസിന് സംഭവിച്ച ജനിതകമാറ്റമാണെന്ന കണ്ടെത്തലുമായി ഗവേഷകര്‍. ഹൂസ്റ്റണില്‍ നിന്നുള്ള ഗവേഷകസംഘമാണ് ഈ നിഗമനവുമായി രംഗത്തെത്തിയിരിക്കുന്നത്. 'mBIO' എന്ന പ്രസിദ്ധീകരണത്തില്‍ സംഘത്തിന്റെ പഠനം കണ്ടെത്തിയ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്. 

കൊറോണ വൈറസിന്റെ പുറം ആവരണത്തില്‍ കാണപ്പെടുന്ന 'സ്‌പൈക്ക് പ്രോട്ടീനുകളി'ല്‍ സംഭവിച്ച ജനിതകമാറ്റമാണ് രോഗം കൂടുതല്‍ പേരിലേക്ക് പകരാനും ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാനും കാരണമായതെന്നാണ് ഗവേഷകരുടെ വിശദീകരണം. 

വൈറസ് നമ്മുടെ ശരീരത്തിനകത്തേക്ക് കടക്കുമ്പോള്‍ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് ഈ 'സ്‌പൈക്ക് പ്രോട്ടീനുകള്‍' ഉപയോഗിച്ചാണ്. ഒരുപക്ഷേ എളുപ്പത്തില്‍ കോശങ്ങളിലേക്ക് കയറിപ്പറ്റാന്‍ വേണ്ടുന്ന തരത്തിലുള്ള മാറ്റം വൈറസിന് ഈ ഘട്ടത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് പഠനം വിലയിരുത്തുന്നത്. 

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ തന്നെ അവയുടെ ജനിതക സവിശേഷതകളെ കുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചിരുന്നു. ഇപ്പോഴും ഗവേഷകലോകം ജനിതകമാറ്റങ്ങളെ കുറിച്ചുള്ള പഠനം തുടരുക തന്നെയാണ്. എന്തായാലും പുതിയതായി കണ്ടെത്തപ്പെട്ടിരിക്കുന്ന ജനിതക മാറ്റം വൈറസുകളില്‍ വലിയൊരു വിഭാഗത്തില്‍ സംഭവിച്ചിട്ടില്ലെന്നും, രോഗം എളുപ്പത്തില്‍ വ്യാപിപ്പിക്കുന്നു എന്നതൊഴിച്ചാല്‍ രോഗത്തിന്റെ തീവ്രത കൂട്ടുന്ന തരത്തിലുള്ള വെല്ലുവിളികള്‍ ഇതുയര്‍ത്തുന്നില്ലെന്നും പഠനം വിശദീകരിക്കുന്നു.

Also Read:- കൗമാരക്കാരിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ...

Latest Videos
Follow Us:
Download App:
  • android
  • ios