കൊവിഡ് 19 ചിലരില്‍ കണ്ണിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് പഠനം

ചിലരില്‍ കാഴ്ചയെ വരെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളും മറ്റ് ചിലരില്‍ കണ്ണില്‍ അസ്വാഭാവികമായ മാറ്റങ്ങളും (ഇവ പിന്നീട് കാഴ്ചയെയും ബാധിക്കാം) ആണ് ഗവേഷകര്‍ കണ്ടെത്തിയത്. എംആര്‍ഐ സ്‌കാനിംഗ് രീതിയിലൂടെയാണ് പഠനസംഘം കൊവിഡ് രോഗികളില്‍ കാണുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കിയത്

study says that covid 19 may cause eye abnormalities too

കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെങ്കിലും പല തരത്തില്‍ അത് നമ്മെ ബാധിക്കുമെന്ന് ഇതിനോടകം തന്നെ നാം മനസിലാക്കിക്കഴിഞ്ഞു. അപ്രതീക്ഷിതമായി പല അവയവങ്ങളേയും അത് കടന്നുപിടിച്ചേക്കാം. അവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കിയേക്കാം. ഒരുപക്ഷേ മരണത്തിന് വരെ കാരണമായേക്കാം. 

പനി, ക്ഷീണം, ചുമ തുടങ്ങിയവയെല്ലാമാണ് കൊവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെന്ന് നമുക്കറിയാം. എന്നാല്‍ കണ്ണില്‍ അണുബാധയുണ്ടാകുന്നതും (ചെങ്കണ്ണിന് സമാനമായി) ചിലരില്‍ കൊവിഡ് ലക്ഷണമായി വരാറുണ്ട്. അങ്ങനെയെങ്കില്‍ കൊവിഡ് 19 കണ്ണിനെയും ബാധിക്കുമോ എന്ന സംശയം വരാമല്ലോ. അതെ, കൊവിഡ് 19 കണ്ണിനെയും ഗുരുതരമായി ബാധിക്കാമെന്നാണ് പുതിയൊരു പഠനം നല്‍കുന്ന സൂചന. 

വളരെ ഗൗരവപരമായ രീതിയില്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ ഒരു വിഭാഗക്കാരില്‍ ഈ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് 'ഫ്രഞ്ച് സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി'യില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളെ വച്ചുതന്നെയാണ് ഇവര്‍ പഠനം നടത്തിയത്. 

ചിലരില്‍ കാഴ്ചയെ വരെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളും മറ്റ് ചിലരില്‍ കണ്ണില്‍ അസ്വാഭാവികമായ മാറ്റങ്ങളും (ഇവ പിന്നീട് കാഴ്ചയെയും ബാധിക്കാം) ആണ് ഗവേഷകര്‍ കണ്ടെത്തിയത്. എംആര്‍ഐ സ്‌കാനിംഗ് രീതിയിലൂടെയാണ് പഠനസംഘം കൊവിഡ് രോഗികളില്‍ കാണുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കിയത്. 

കൊവിഡ് ബാധിക്കപ്പെട്ടവര്‍ ടെസ്റ്റ് ഫലം നെഗറ്റീവായ ശേഷവും കണ്ണിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ വലിയ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read:- പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി...

 

Latest Videos
Follow Us:
Download App:
  • android
  • ios