കൊവിഡ് പകരുന്നത് അധികവും ഏത് പ്രായക്കാരില്‍ നിന്ന്? പഠനം പറയുന്നത്...
യുഎസില്‍ നിന്നുള്ള ഒരു കോടി ആളുകളില്‍ നിന്നായി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണേ്രത ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. നൂറില്‍ 65 കൊവിഡ് കേസുകളും ഈ പ്രായപരിധിയിലുള്‍പ്പെട്ടവരില്‍ നിന്ന് പകര്‍ന്നവരായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്
ലോകരാജ്യങ്ങളെ ഒട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി ഇപ്പോഴും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകള്‍ കൂടി വന്നതോടെ ആരോഗ്യമേഖല വീണ്ടും പുതിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ടുന്ന സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്.
എങ്ങനെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൊവിഡ് 19 രോഗം എത്തുന്നത് എന്ന് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. എങ്ങനെയാണ് രോഗവ്യാപനം പ്രതിരോധിക്കേണ്ടത് എന്നതും നമുക്കറിയാം. എന്നാല്‍ ഈ വിഷയങ്ങള്‍ക്കകത്ത് അല്‍പം കൂടി സൂക്ഷ്മമായ ചില വിവരങ്ങള്‍ കൂടി മറഞ്ഞുകിടപ്പുണ്ടെന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
സമാനമായൊരു പഠനറിപ്പോര്‍ട്ടാണ് ലണ്ടനിലെ 'ഇംപീരിയല്‍ കോളേജി'ല്‍ നിന്നുള്ള ഗവേഷകരും പങ്കുവയ്ക്കുന്നത്. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരാണ് ഏറ്റവുമധികം കൊവിഡ് വ്യാപനം നടത്തുന്നത് എന്നാണ് ഈ പഠനത്തിന്റെ നിരീക്ഷണം. 20 മുതല്‍ 49 വയസ് വരെ പ്രായം വരുന്നവരെയാണ് പഠനം പട്ടികപ്പെടുത്തിയിരിക്കുന്നത്.
യുഎസില്‍ നിന്നുള്ള ഒരു കോടി ആളുകളില്‍ നിന്നായി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണേ്രത ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. നൂറില്‍ 65 കൊവിഡ് കേസുകളും ഈ പ്രായപരിധിയിലുള്‍പ്പെട്ടവരില്‍ നിന്ന് പകര്‍ന്നവരായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കുട്ടികള്‍ കൗമാരക്കാര്‍ എന്നിവരില്‍ നിന്ന് കാര്യമായ രോഗവ്യാപനം ഉണ്ടാകുന്നില്ലെന്നും പഠനം വ്യക്തമാക്കി. അതുപോലെ പ്രായമായവരിലേക്ക് കൊവിഡ് പെട്ടെന്ന് കടന്നുകൂടുമെങ്കിലും അവരില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത നേരത്തേ സൂചിപ്പിച്ച പ്രായപരിധിയിലുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമത്രേ.
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും, ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുമാണ് അധികവും വ്യാപനം ഉണ്ടാകുന്നതെന്നും പഠനം പറയുന്നു. മുമ്പ് യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകസംഘവും സമാനമായ നിരീക്ഷണങ്ങള്‍ തന്നെ പഠനറിപ്പോര്‍ട്ടായി പുറത്തുവിട്ടിരുന്നു.