അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്

പാത്രം കഴുകുന്ന സിങ്കിലെ എണ്ണമെഴുക്കും അഴുക്കും നീക്കം ചെയ്യുന്നത് അൽപം പ്രയാസകരമായ കാര്യമാണ്. എന്നാല്‍ സിങ്കും വളരെ വേഗത്തില്‍ വൃത്തിയാക്കാം. ഇതിനായി സിങ്കിലെ പാത്രങ്ങള്‍ വൃത്തിയായി കഴുകിവയ്ക്കുക. അതിനുശേഷം നാരങ്ങയും ബേക്കിങ്‌ സോഡയും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുക.

some tips to keep the kitchen clean

നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് അടുക്കള (kitchen). അത് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ രോഗങ്ങളില്ലാതെ ചിട്ടയായ ജീവിതം സാധ്യമാകു അതിനാൽ അടുക്കള വൃത്തിയാക്കുമ്പോൾ (clean) ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

ഒന്ന്...

വീട്ടിൽ വച്ചു പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കുന്ന ലായനികൾ ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം. ഇതിനായി ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേർത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം. കിച്ചൺ സ്ലാബ് ഒരു പോറൽ പോലുമേൽക്കാതെ തിളങ്ങാൻ സഹായിക്കും.

രണ്ട്...

അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്ക് കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കിൽ അഴുക്ക് പറ്റിപിടിച്ചിരിക്കാം. ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തിളക്കുക ഇതിലേക്ക് ബർണർ മുക്കി വയ്ക്കുക കുറച്ച് സമയത്തിനുശേഷം ഇത് വൃത്തിയാക്കി എടുക്കാവുന്നതാണ്. 

മൂന്ന്...

അടുക്കളയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഉപകരണമാണ് മിക്സി. ഇത് എല്ലാ ദിവസവും ഉപയോഗശേഷം വൃത്തിയാക്കേണ്ടതാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പുറം തുടച്ചശേഷം ചെറിയ ഹോളുകളിൽ അടിഞ്ഞിരിക്കുന്ന പൊടിയും അവശിഷ്ടങ്ങളും ഇയർബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം ഇതിൽ മൂർച്ഛയുള്ള ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നാല്...

പാത്രം കഴുകുന്ന സിങ്കിലെ എണ്ണമെഴുക്കും അഴുക്കും നീക്കം ചെയ്യുന്നത് അൽപം പ്രയാസകരമായ കാര്യമാണ്. എന്നാൽ സിങ്കും വളരെ വേഗത്തിൽ വൃത്തിയാക്കാം. ഇതിനായി സിങ്കിലെ പാത്രങ്ങൾ വൃത്തിയായി കഴുകിവയ്ക്കുക. അതിനുശേഷം നാരങ്ങയും ബേക്കിങ്‌ സോഡയും ഉപ്പും ചേർത്ത മിശ്രിതം ഉപയോഗിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios