breakfast skipping : ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഞെട്ടിക്കുന്ന പഠനം

ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Skipping Breakfast Might Lead to Dementia Study

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഡിമെൻഷ്യ സാധ്യത നാല് മടങ്ങ് വർദ്ധിപ്പിക്കുമെന്ന് പഠനം. പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരിൽ മറവിരോഗത്തിനുള്ള(ഡിമെൻഷ്യ) സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.  ദ ലാൻസെറ്റിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾക്കുള്ള പൊതുവായ പദമാണ് ഡിമെൻഷ്യ. പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയിൽ രോഗിക്ക് വൈജ്ഞാനിക പ്രവർത്തനം, ചിന്ത, ഓർമ്മ എന്നിവ നഷ്ടപ്പെടുന്നു.

ചില സന്ദർഭങ്ങളിൽ ഇത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ ബാധിക്കാം. 2050-ഓടെ ഇന്ത്യയിൽ ഡിമെൻഷ്യ കേസുകൾ ഇരട്ടിയാകും. 2019-ൽ ഇത് 38 ലക്ഷത്തിൽ നിന്ന് 1.14 കോടിയായി ഉയരുമെന്ന് പഠനത്തിൽ പറയുന്നു.

2011-ൽ ജാപ്പനീസ് ജേണൽ ഓഫ് ഹ്യൂമൻ സയൻസസ് ഓഫ് ഹെൽത്ത്-സോഷ്യൽ സർവീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നമ്മുടെ ജീവിതശൈലിയും ഡിമെൻഷ്യ രോഗനിർണയത്തിനുള്ള സാധ്യതയും തമ്മിൽ ഒരു പ്രധാന ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നു. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള 525 മുതിർന്നവരെ ഗവേഷകർ നിരീക്ഷിച്ചു.

പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ ഡിമെൻഷ്യ രോഗനിർണയം നാലിരട്ടി കൂടുതലാണെന്ന് അവരുടെ വിശകലനം വെളിപ്പെടുത്തി. മോശമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്. 

ഹൃദയാരോഗ്യത്തിന് വേണ്ടവിധം ശ്രദ്ധ നൽകാതിരിക്കുന്നതും തലച്ചോറിനെ ദോഷകരമായി ബാധിക്കാം. ഏത് പ്രായക്കാരാണെങ്കിലും ഹൃദയാരോഗ്യത്തിന് കൃത്യമായ പ്രാധാന്യം നൽകുക. ഇത് നേരത്തേ വാർധക്യത്തിലെത്തുന്നതും മറവിരോഗങ്ങൾ പിടികൂടുന്നതും പ്രതിരോധിക്കും.

ഡിമെൻഷ്യ അഥവാ മറവിരോഗത്തിലേക്ക് നയിക്കുന്ന ചില ശീലങ്ങൾ...

ഒന്ന്... 

ഡയറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇത്തരം രോഗങ്ങളിലേക്കും അവസ്ഥയിലേക്കും നമ്മെ നയിക്കുമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പ്രധാനമായും വൈറ്റമിൻ ബി-12 ന്റെ അഭാവമാണ് ഇതിനോടനുബന്ധമായി ഡയറ്റിൽ ശ്രദ്ധിക്കാനുള്ളത്.

രണ്ട്...

ഹോർമോൺ 'ബാലൻസ്'നും, മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും, രക്തയോട്ടത്തിനും, ഉന്മേഷത്തിനും, സന്തോഷത്തിനുമെല്ലാം കായികാധ്വാനം ആവശ്യമാണ്. അതിനാൽ വ്യായാമം നിർബന്ധമായും ചെയ്യുക.

മൂന്ന്...

പല പഠനങ്ങളും ഉറക്കവും മറവിരോഗവും തമ്മിലുള്ള ബന്ധവും നേരത്തേ തന്നെ വിശദമാക്കിയിട്ടുണ്ട്. തലച്ചോറിന് ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കിൽ അത് ഓർമ്മശക്തിയെ കാര്യമായി ബാധിക്കാം. ഇതുതന്നെ പതിവാകുമ്പോൾ തലച്ചോറിനേൽക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

നാല്...

അമിതമായ മദ്യപാനവും ഓർമ്മശക്തിയെ മോശമായി ബാധിക്കാം. അതുപോലെ തന്നെ വാർധക്യം നേരത്തെയാകുന്നതിലും മദ്യപാനത്തിന് വലിയ പങ്കുണ്ട്.

പ്രാതലില്‍ ഈ ഭക്ഷണം പ്രധാനപ്പെട്ടത്; മലൈക പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios