അറിയാം, കൊവിഡ് പകരാന്‍ സാധ്യതയുള്ള ആറ് ഇടങ്ങളെ കുറിച്ച്...
നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചതോടെ ആളുകളില്‍ കാര്യമായ ശ്രദ്ധക്കുറവാണ് നിലവില്‍ കാണാനാകുന്നത്. ഈ അശ്രദ്ധ വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാനേ ഇടയാക്കൂ. ഈ സാഹചര്യത്തില്‍ നമ്മളിലേക്ക് കൊവിഡ് 19 രോഗം പകരാന്‍ സാധ്യതയുള്ള ആറ് ഇടങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം
കൊവിഡ് 19 മഹാമാരിയുടെ ഭീഷണിയില്‍ നിന്ന് നാമിപ്പോഴും പൂര്‍ണ്ണമായും മുക്തരായിട്ടില്ല. ഇനിയും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയേ മതിയാകൂ. എന്നാല്‍ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചതോടെ ആളുകളില്‍ കാര്യമായ ശ്രദ്ധക്കുറവാണ് നിലവില്‍ കാണാനാകുന്നത്.
ഈ അശ്രദ്ധ വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കാനേ ഇടയാക്കൂ. ഈ സാഹചര്യത്തില്‍ നമ്മളിലേക്ക് കൊവിഡ് 19 രോഗം പകരാന്‍ സാധ്യതയുള്ള ആറ് ഇടങ്ങളെ കുറിച്ച് ഒന്ന് മനസിലാക്കാം.
ഒന്ന്...
വിവാഹം, പിറന്നാളാഘോഷം തുടങ്ങിയ കുടുംബ കൂട്ടായ്മകള്‍ ഏറെ നാളത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സജീവമായി നടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത്തരം ആഘോഷവേളകളെല്ലാം തന്നെ രോഗവ്യാപനത്തിന് കൂടി വേദിയാകാന്‍ സാധ്യതകളേറെയാണ്. അതിനാല്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന പരിപാടികളില്‍ മാത്രം സംബന്ധിക്കാന്‍ കരുതലെടുക്കുക.
രണ്ട്...
നിയന്ത്രണങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് തന്നെ പൊതുപരിപാടികളും നടക്കുന്നുണ്ട്. എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സാമൂഹികാകലം പാലിക്കപ്പെടുകയില്ലെന്നതാണ് പൊതുപരിപാടികളുടെ ഒരു ദോഷവശം. ഇതിന് പുറമെ പരസ്പരം അറിയാത്ത പലരും ഒരേ സ്ഥലത്ത് തന്നെ ഒത്തുകൂടുകയാണ്. ലക്ഷണമില്ലാതെ രോഗബാധിതരായ ആളുകള്‍ കാണാം. അവരില്‍ നിന്നെല്ലാം മറ്റുള്ളവരിലേക്ക് രോഗമെത്താന്‍ സാധ്യതകളുണ്ടെന്ന് മനസിലാക്കുക.
മൂന്ന്...
കഫേകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോഴും വളരെയധികം ശ്രദ്ധിക്കുക. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങളില്‍ കഴിവതും കയറരുത്.
നാല്...
ഏറെ ജാഗ്രതയോടെ തന്നെയാണ് നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടം തന്നെയാണ് ഷോപ്പിംഗ് മാളുകളും. പല സ്ഥലങ്ങളില്‍ നിന്നായി പലരും ദിനംപ്രതി വന്നുപോകുന്ന ഇടമെന്ന നിലയ്ക്കാണ് ഷോപ്പിംഗ് മാളുകള്‍ രോഗം കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്നത്.
അഞ്ച്...
സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രായമായവരും, മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവര്‍ പരമാവധി തിയേറ്റര്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് ഉത്തമം. ധാരാളം ആളുകള്‍ വന്നുപോകുന്ന ഇടമെന്ന നിലയില്‍ തിയേറ്ററുകളും അത്രകണ്ട് സുരക്ഷിതമാണെന്ന് പറയാന്‍ വയ്യ.
ആറ്...
പൊതുഗതാഗതം തടസം കൂടാതെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണാനാകുന്നത്. പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ആളുകള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. ഇതും വെല്ലുവിളികളുയര്‍ത്തുന്നുണ്ട്.
Also Read:- കൊവിഡാന്തര ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു...