വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന ആറ് കാര്യങ്ങൾ

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും കിഡ്‌നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. വൃക്കകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലാംശം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണത്തിന്റെ ഫലമായി മൂത്രത്തിന്റെ ഉത്പാദനം കുറയുന്നു. ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കും. 
 

six habits that affect the health of the kidneys

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്തില്ലെങ്കിൽ ഇവയെല്ലാം കോശങ്ങൾക്കുള്ളിൽ തിങ്ങിനിറഞ്ഞ് ശരീരത്തിന്റെ സാധാരണ അവസ്ഥയെ തകരാറിലാക്കും. വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ‌ശീലങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ആസ്പിരിൻ, ഐബുപ്രോഫെൻ തുടങ്ങിയ നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളുടെ (എൻഎസ്എഐഡി) അമിതമായ ഉപയോഗം വൃക്കകൾക്ക് ദോഷം ചെയ്തേക്കാം. തലവേദനയോ മറ്റ് അസ്വസ്ഥകളോ ഉണ്ടാകുമ്പോൾ വേദനസംഹാരികൾ കഴിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കരുത്. ഇത് വൃക്കയുടെ ആരോഗ്യത്തെയാണ് ബാധിക്കാം.

രണ്ട്...

ആവശ്യത്തിന് വെള്ളം കുടിക്കാത്തതിരിക്കുന്നതും കിഡ്‌നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. വൃക്കകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലാംശം നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. നിർജ്ജലീകരണത്തിന്റെ ഫലമായി മൂത്രത്തിന്റെ ഉത്പാദനം കുറയുന്നു. ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കും. 

മൂന്ന്...

ധാരാളം ഉപ്പ് കഴിക്കുന്നത് രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ വർദ്ധിപ്പിക്കും. ഇത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് പരിമിതപ്പെടുത്തുന്നത് ആരോഗ്യകരമായ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്നു.

നാല്...

ഹൈപ്പർടെൻഷൻ മൂലവും കിഡ്നി തകരാർ ഉണ്ടാകാം. രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നത് കിഡ്നിയുടെ ആരോ​ഗ്യത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കാലക്രമേണ, അനിയന്ത്രിതമായ പ്രമേഹം മൂലം വൃക്ക തകരാറിലായേക്കാം.

അഞ്ച്...

അമിതമായ മദ്യപാനം വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അമിതമായി മദ്യപിക്കുന്നവരിൽ വൃക്കരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് വിദഗ്ധർ പറയുന്നു. അമിത മദ്യപാനം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് വൃക്കയെ ദോഷകരമായി ബാധിക്കും. മറ്റൊന്ന്, പുകവലിക്കുന്നവരിലാണ് വൃക്കരോഗം കൂടുതലായി കണ്ടുവരുന്നത്. 

ആറ്...

മൂത്രം കൂടുതൽ സമയം പിടിച്ച് വയ്ക്കുന്നതും കിഡ്നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. കാരണം ഇത്.
കിഡ്‌നി സ്‌റ്റോണിനും കാരണമാകും. 

മഞ്ഞുകാലത്തെ തളര്‍ച്ചയും ക്ഷീണവും അകറ്റാന്‍ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...
 

Latest Videos
Follow Us:
Download App:
  • android
  • ios