നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
പലരും പേടിയോടെ കാണുന്ന ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലുണ്ട്. എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) എന്ന നല്ല കൊളസ്ട്രോൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്ന ചീത്ത കൊളസ്‌ട്രോൾ.
എൽഡിഎൽ ധമനികളുടെ ചുമരുകളിൽ നിക്ഷേപിക്കുകയും രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ നല്ല കൊളസ്ട്രോൾ ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ചീത്ത കൊളസ്ട്രോളിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.
ചീത്ത കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുക എന്നതാണ്. പൂരിത കൊഴുപ്പുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നതും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.
നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...
ഒലീവ് ഓയിൽ...
മെഡിറ്ററേനിയൻ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് ഒലീവ് ഓയിൽ. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തമായ ഒലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ഒലിവ് ഓയിലുകളിൽ കാണപ്പെടുന്ന എലിനോലൈഡ് എന്ന സംയുക്തം, ഉയർന്ന രക്തസമ്മർദ്ദം തടയാനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ചിയ സീഡ്സ്...
ഒമേഗ - 3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ എന്നിവയുടെ നല്ല ഉറവിടമാണ് ചിയ വിത്തുകൾ.
ഒമേഗ -3 ഫാറ്റി ആസിഡുകൾ...
സാൽമൺ മത്സ്യത്തിന് ഹൃദയത്തിന് ആരോഗ്യകരമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ രക്തത്തിലെ HDL കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
പയർവർഗ്ഗങ്ങൾ...
ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ ലയിക്കുന്ന നാരുകളുടെയും ബി വിറ്റാമിനുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ നിലനിർത്തുന്നു.
അവാക്കാഡോ...
അവാക്കാഡോകളിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും അടങ്ങിയിട്ടുണ്ട്. എച്ച്‌ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുമ്പോൾ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ പോഷകങ്ങൾ സഹായിക്കും.
ബെറിപ്പഴങ്ങൾ...
നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും നാരുകളാലും സമ്പുഷ്ടമാണ് ബെറിപ്പഴങ്ങൾ. ബെറിപ്പഴങ്ങൾ ജ്യൂസിലോ അല്ലാതെയോ കഴിക്കാവുന്നതാണ്.
മുടി തഴച്ചു വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോഗിക്കൂ