കൊവിഡ് ബാധിച്ച യുവതി ജന്മംനല്‍കിയ കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തി
എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇത്തരം ഒരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിംഗപ്പൂര്‍: സിംഗപ്പുരില്‍ കോവിഡ് ബാധിച്ച യുവതി പ്രസവിച്ച നവജാത ശിശുവിന്റെ ശരീരത്തില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ച സെലിന്‍ നിഗ്-ചാന്‍ എന്ന യുവതി ഈ മാസമാണ് പ്രസവിച്ചത്. കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല.
എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇത്തരം ഒരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് രോഗം പകരുമോ എന്ന പഠനത്തിനും രോഗപ്രതിരോധത്തിനും ഈ കണ്ടെത്തല്‍ ഉപകാരപ്പെടുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച ഈ യുവതി രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. മുലപ്പാലിലോ, ഗര്‍ഭപാത്രത്തിലെ ഫ്‌ളൂയിഡുകളിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് അപൂര്‍വമാണെന്ന് ജാമ പീഡിയാട്രിക്‌സില്‍ ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.