വിറ്റാമിൻ ബി 12ന്‍റെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം ക്ഷീണം, തളര്‍ച്ച, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, തലവേദന, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. 

Simple ways to boost vitamin B12 levels naturally

ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം ക്ഷീണം, തളര്‍ച്ച, കൈ- കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, തലവേദന, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. 

വിറ്റാമിൻ ബി 12ന്‍റെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യം ഭക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. മത്സ്യം, ബീഫ്, ചിക്കന്‍, മുട്ട, പാല്‍, യോഗര്‍ട്ട്, ചീസ്  തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിൻ ബി 12ന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.  കൊഞ്ച്, കക്ക, സാല്‍മണ്‍ പോലെയുള്ള കടല്‍ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡിന് പുറമേ വിറ്റാമിൻ ബി 12-ും അടങ്ങിയിരിക്കുന്നു. 

സോയ മിൽക്ക് ഡയറ്റില്‍‌ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും. അതുപോലെ ബദാം പാല്‍, ഓട്സ് എന്നിവയും വിറ്റാമിൻ ബി 12ന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ നാല് വിറ്റാമിനുകള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios