വയര്‍ കുറയ്ക്കാനുള്ള ഒരുക്കത്തിലാണോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...
വിവിധ തരം സീഡ്സ് അഥവാ വിത്തുകള്‍ കഴിക്കുന്നത് വയര്‍ കുറയ്ക്കാൻ സഹായിക്കുമത്രേ. ഇങ്ങനെ വയര്‍ കുറയ്ക്കാൻ സഹായിക്കുന്ന മൂന്നിനം വിത്തുകളെയും, അവ എങ്ങനെയാണ് വയര്‍ കുറയ്ക്കാൻ സഹായിക്കുന്നത് എന്നതിനെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വണ്ണം കുറയ്ക്കുന്നതിനെക്കാള്‍ പ്രയാസമാണ് പലപ്പോഴും വയര്‍ കുറയ്ക്കാൻ. പലരും ഇതിന് പ്രത്യേകമായിത്തന്നെ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരാറുമുണ്ട്. വയറ്റില്‍ അല്ലെങ്കില്‍ അരക്കെട്ടിന് സമീപത്തായി മാത്രം കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതാണ് കുടവയര്‍- അല്ലെങ്കില്‍ വയര്‍ മാത്രമായി കൂടാൻ കാരണമാകുന്നത്.
ദഹനപ്രശ്നങ്ങള്‍, പതിവായ സ്ട്രെസ്, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍, മദ്യപാനം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം. ശരീരവണ്ണം കൂടുതലുള്ളവരില്‍ സ്വാഭാവികമായും അതിന്‍റെ ഭാഗമായും വയര്‍ കൂടാം.
കാരണം എന്താണെന്നത് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് വച്ചുതന്നെ ഈ പ്രശ്നം വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. കൂട്ടത്തില്‍ വ്യായാമം- ഡയറ്റ് എന്നിവയും പാലിക്കണം. ഇത്തരത്തില്‍ വയര്‍ കുറയ്ക്കാൻ ഡയറ്റുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കാവുന്ന ഒന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
അതായത്, വിവിധ തരം സീഡ്സ് അഥവാ വിത്തുകള്‍ കഴിക്കുന്നത് വയര്‍ കുറയ്ക്കാൻ സഹായിക്കുമത്രേ. ഇങ്ങനെ വയര്‍ കുറയ്ക്കാൻ സഹായിക്കുന്ന മൂന്നിനം വിത്തുകളെയും, അവ എങ്ങനെയാണ് വയര്‍ കുറയ്ക്കാൻ സഹായിക്കുന്നത് എന്നതിനെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഫ്ളാക്സ് സീഡ്സ്...
ഈ അടുത്ത കാലങ്ങളിലായി ധാരാളം പേര്‍ ഡയറ്റിലുള്‍പ്പെടുത്തുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്സ്. ഇതിന്‍റെ നിരവധിയായ ആരോഗ്യഗുണങ്ങള്‍ തന്നെ കാരണം. ശരീരത്തില്‍ കൊഴുപ്പടിയാൻ കാരണമാകുന്ന ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് വഴിയാണ് ഫ്ളാക്സ് സീഡ്സ് വണ്ണം നിയന്ത്രിക്കാനും, വയറ് കുറയ്ക്കാനുമെല്ലാം സഹായിക്കുന്നത്. അതുപോലെ തന്നെ ഫ്ളാക്സ് സീഡ്സ് വിശപ്പിനെ ശമിപ്പിക്കുകയും അതിലൂടെ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആകെ വണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്നതാണ്.
പംകിൻ സീഡ്സ് (മത്തൻ കുരു)...
ധാരാളം ആരോഗ്യഗുണങ്ങളുള്ള മറ്റൊരു സീഡ് ആണ് പംകിൻ സീഡ്സ് അഥവാ മത്തൻ കുരു. പ്രോട്ടീൻ, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെയെല്ലാം സ്രോതസാണ് മത്തൻകുരു. വിശപ്പ് ശമിപ്പിക്കുകയും അതിലൂടെ അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ പംകിൻ സീഡ്സ് വണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്നു.
ചിയ സീഡ്സ്...
നിരവധി ആരോഗ്യഗുണങ്ങളുള്ള മറ്റൊരു സീഡ് ആണ് ചിയ സീഡ്സ്. ഇതും ഇന്ന് വിപണിയില്‍ സുലഭമാണ്. ചിയ സീഡ്സും ഫ്ളാക്സ് സീഡ്സ്- പംകിൻ സീഡ്സ് പോലെ വിശപ്പിനെ ശമിപ്പിക്കാനാണ് പ്രധാനമായും സഹായിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവയ്ക്ക് പുറമെ നാം കഴിക്കുന്ന പലഹാരങ്ങള്‍- വിവിധ സ്നാക്സ്- പാക്കറ്റ് ഭക്ഷണങ്ങളെല്ലാമാണ് അധികവും ആരോഗ്യത്തിന് വിനയാകുന്നത്. ഈ സമയങ്ങളില്‍ കൊറിക്കാനാണ് സീഡ്സ് പ്രയോജനപ്പെടുത്തേണ്ടത്. എന്തായാലും ഇവ കഴിക്കുന്നത് കൊണ്ട് മാത്രം വയര്‍ കുറയുമെന്ന് ധരിക്കല്ലേ. ഇതൊരു ഡയറ്റ് ടിപ് ആയി ചേര്‍ക്കാമെന്ന് മാത്രം.
Also Read:- സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-