ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന, കൈകളിലും കാലുകളില്‍ നീര്, എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം.

signs our body is not getting enough protein

ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, സന്ധിവേദന, കൈകളിലും കാലുകളില്‍ നീര്, എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം. മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും പേശി ബലഹീനതയും പ്രോട്ടീനിന്‍റെ കുറവു മൂലമാകാം.

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്. പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇത് മൂലം മധുരത്തോടും ജങ്ക് ഭക്ഷണങ്ങളോടും ആസക്തി കൂടാം.  പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും ചിലപ്പോള്‍ പ്രോട്ടീൻ കുറയുന്നതിന്‍റെ സൂചനയാകാം. ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം. പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. ചിലരില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ഉത്കണ്ഠയും മറ്റ് മാനസിക പ്രശ്നങ്ങളും ഉറക്കക്കുറവും കാണപ്പെടാം. 

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:  

മുട്ട, മത്സ്യം, ചിക്കന്‍, പാലും പാലുല്‍പ്പന്നങ്ങളും, നട്സും സീഡുകളും, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios