ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? അറിയാം സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍

ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. 
 

signs of iron deficiency in women

ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്.     ശരീരത്തിൽ ഇരുമ്പിന്‍റെ (അയേണ്‍) അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. 

ഇരുമ്പിന്‍റെ കുറവുള്ള സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: 

അമിത ക്ഷീണവും തളര്‍ച്ചയും  ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകാം. അതുപോലെ വിളറിയ ചര്‍മ്മവും അനീമയയുടെ സൂചനയാണ്. അതുപോലെ തലക്കറക്കം, തലവേദന, ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ. ഇതിന് പുറമേ കാലുകളും കൈകളും തണുത്തിരിക്കുക, നഖങ്ങള്‍ പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍ തുടങ്ങിയവയും വിളർച്ചയുടെ സൂചനയാണ്. 

ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍, ബീറ്റ്റൂട്ട്,  മാതളം,  ഈന്തപ്പഴം, ചിയ സീഡ്സ് തുടങ്ങിയവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനകളെ അവഗണിക്കേണ്ട...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios