Health Tips: അള്‍സറേറ്റീവ് കൊളൈറ്റിസ്: തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

സാധാരണയായി വൻകുടൽ പുണ്ണ് മലാശയ പ്രദേശത്ത് ആരംഭിക്കുകയും കാലക്രമേണ മുഴുവൻ വൻകുടലിനെയും ബാധിക്കുകയും ചെയ്യും. ഇതൊരു വിട്ടുമാറാത്ത അവസ്ഥയായതിനാൽ, രോഗലക്ഷണങ്ങൾ വേഗത്തിലല്ല, കാലക്രമേണയാകും വികസിക്കുന്നത്.

Signs and symptoms of Ulcerative Colitis

വൻകുടലിൽ ഉണ്ടാകുന്ന അള്‍സറാണ് 'അള്‍സറേറ്റീവ് കൊളൈറ്റിസ്' അഥവാ വൻകുടൽ പുണ്ണ് എന്ന് പറയുന്നത്. ഇതുമൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാകുന്നു. സാധാരണയായി വൻകുടൽ പുണ്ണ് മലാശയ പ്രദേശത്ത് ആരംഭിക്കുകയും കാലക്രമേണ മുഴുവൻ വൻകുടലിനെയും ബാധിക്കുകയും ചെയ്യും. ഇതൊരു വിട്ടുമാറാത്ത അവസ്ഥയായതിനാൽ, രോഗലക്ഷണങ്ങൾ വേഗത്തിലല്ല, കാലക്രമേണയാകും വികസിക്കുന്നത്. 

അടിവയറു വേദനയാണ് 'അള്‍സറേറ്റീവ് കൊളൈറ്റിസ്' അഥവാ വൻകുടൽ പുണ്ണിന്‍റെ ഒരു പ്രധാന ലക്ഷണം. പ്രത്യേകിച്ച് വയറിന്‍റെ ഇടതുവശത്തെ വേദന, അതുപോലെ വയറിളക്കം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, രക്തസ്രാവം, മലത്തില്‍ രക്തം കാണുക, മലത്തിന്‍റെ നിറം മാറ്റം, മലബന്ധം തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ സൂചനകളാണ്. 

അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും, വൻകുടൽ പുണ്ണിന്‍റെ ലക്ഷണമായും കടുത്ത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. അയേണിന്‍റെ കുറവും വിളര്‍ച്ചയും വിളറിയ ചര്‍മ്മവും ഈ രോഗത്തിന്‍റെയും സൂചനയാകാം. വൻകുടൽ പുണ്ണിന്‍റെ സൂചനയായി ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം. മുട്ടില്‍ നീര്, അകാരണമായ മുട്ടുവേദന തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ഭാഗമായി ഉണ്ടാകാം. ചിലര്‍ക്ക് ഇതുമൂലം പനിയും ഉണ്ടാകാം. അതുപോലെ അകാരണമായി ശരീരഭാരം കുറയുന്നതും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios