വൃഷണത്തിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

വൃഷണ വേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ അതില്‍ ക്യാന്‍സറും ഉള്‍പ്പെടാം എന്ന കാര്യം മറക്കേണ്ട. 

signs and symptoms of testicular cancer men should not ignore azn

വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം.  വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളും പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്. 

വൃഷണത്തില്‍ വേദനയില്ലാത്ത മുഴയോ തടിപ്പോ കാണുക, വൃഷണത്തില്‍ വേദന, വൃഷണങ്ങളിലെ ചെറിയ മുറിവ്, വൃഷണസഞ്ചിക്ക് കനം കൂടുക, വൃഷണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന, പുറം വേദന, അടിവയറ്റില്‍ ഭാരം, ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവ കാണുന്നുണ്ടെങ്കില്‍, അവയെ നിസാരമായി കാണരുത്. വൃഷണത്തിലോ വൃഷണ സഞ്ചിയിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന ദിവസങ്ങള്‍ നീണ്ടു നിന്നാല്‍ ഉടനെ ഡോക്ടറെ കാണണം. അര്‍ബുദം പുരോഗമിക്കുന്നതോടെ പുറംവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം. 

പുരുഷന്മാർ മാസത്തിൽ ഒരിക്കലെങ്കിലും വൃഷണങ്ങളിൽ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കണം. വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നുവെങ്കില്‍ അതും അവഗണിക്കരുത്. വൃഷണ വേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിലപ്പോള്‍ അതില്‍ ക്യാന്‍സറും ഉള്‍പ്പെടാം എന്ന കാര്യം മറക്കേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹ രോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറ് കഴിക്കാമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios