തലയോട്ടിയിലെ സോറിയാസിസ്; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുത്...

സോറിയാസിസ് പൊതുവേ ചർമ്മം, തലയോട്ടി, നഖങ്ങൾ, സന്ധികൾ എന്നിവയെ ബാധിക്കും. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത സ്വയം രോഗപ്രതിരോധ അവസ്ഥയാണ്.

Signs and symptoms of Scalp Psoriasis

ചര്‍മ്മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്നതാണ് സോറിയാസിസ് എന്ന രോഗം. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്.  ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ശകലങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

സോറിയാസിസ് പൊതുവേ ചർമ്മം, തലയോട്ടി, നഖങ്ങൾ, സന്ധികൾ എന്നിവയെ ബാധിക്കാം. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത സ്വയം രോഗപ്രതിരോധ അവസ്ഥയാണ്. ഇത് തലയോട്ടിയിൽ കട്ടിയുള്ളതും വെള്ളിനിറത്തിലുള്ളതുമായ ചെതുമ്പലുകൾക്കും ചുവന്ന പാടുകൾക്കും കാരണമാകുന്നു. ഇത് തലയുടെ പിൻഭാഗത്തും ചെവിക്ക് പിന്നിലും മുടിയിഴകളിലുമാണ് കാണപ്പെടുന്നത്. തലയിൽ താരൻ പോലെ ശകലങ്ങള്‍ കാണപ്പെടുന്നതാണ് ഈ സോറിയാസിസിന്‍റെ തുടക്കം. തലയോട്ടിയിലെ സോറിയാസിസ് പലപ്പോഴും താരന്‍ ആണെന്ന് പോലും തെറ്റിദ്ധരിക്കപ്പെടാം.  തലയോട്ടിയിലെ ചൊറിച്ചിലും പാടുകളും താരന്‍ പോലെയുള്ളവ കാണപ്പെടുന്നതും ആണ് തലയോട്ടിയിലെ സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

ചർമ്മത്തിന്‍റെ ടോൺ അനുസരിച്ച് തലയോട്ടിയിലെ  പാച്ചുകളുടെ നിറവും മാറാം. പിങ്ക്, ചുവപ്പ്, വയലറ്റ്, ഇരുണ്ട തവിട്ട് നിറം അങ്ങനെ പല നിറത്തിലുള്ള പാച്ചുകള്‍ തലയോട്ടിയില്‍ കാണപ്പെടുന്നതും നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മം ഡ്രൈ ആകുക അഥവാ വരണ്ടു പോകുക,  ഇടയ്ക്കിടെ രക്തസ്രാവം,  മുടി കൊഴിച്ചിൽ എന്നിവയും തലയോട്ടിയിലെ സോറിയാസിസിന്‍റെ  ലക്ഷണങ്ങൾ ആകാം. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. സോറിയാസിസിന്‍റെ കൃത്യമായ കാരണം അജ്ഞാതമാണ്.  

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios