മെലനോമ; തിരിച്ചറിയാം ഈ ലക്ഷണങ്ങളെ...

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത്, പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. 

signs and symptoms of Melanoma skin cancer

ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള  സ്കിന്‍ ക്യാന്‍സറുകളുണ്ട്. അതില്‍ ചർമ്മത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്ന പദാർത്ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അർബുദമാണ് മെലാനോമ സ്കിന്‍ ക്യാന്‍സര്‍. 

സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത്, പുകയിലയുടെ അമിത ഉപയോഗം, റേഡിയേഷന്‍ മൂലവുമൊക്കെ സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. മെലാനോമ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

  • ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ പുള്ളികൾ 
  • ചർമ്മത്തിൽ പുതിയ പിഗ്മെന്റുകളും അസാധാരണമായ വളർച്ചയും
  • ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം 
  • ചര്‍മ്മത്തിലെ ഒരു പുതിയ പാട്, മറുക് എന്നിവയും നിസാരമാക്കേണ്ട 
  • ചര്‍മ്മത്തിലെ ചില കറുത്ത പാടുകള്‍
  • ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ 
  • ചർമ്മത്തിൽ വ്രണം, മുറിവുകള്‍, രക്തസ്രാവം, ചർമ്മത്തിലെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം 
  • നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
  • മുഖക്കുരു വന്നിട്ട് പോകാതിരിക്കുക
  • ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക
  • പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയവയൊക്കെ ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമായേക്കാം.

 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ പച്ചക്കറി...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios