ഹൈപോകാത്സീമിയ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും...

കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

signs and symptoms of Hypocalcemia azn

ശരീരത്തില്‍ കാത്സ്യത്തിന്‍റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപോകാത്സീമിയ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലിന്‍റെ ബലത്തിന് മാത്രമല്ല മസ്തിഷ്‌കം, എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. 

അറിയാം ഹൈപോകാത്സീമിയയുടെ കാരണങ്ങള്‍...

1. വിറ്റാമിന്‍‌ ഡിയുടെ കുറവ് മൂലം ഹൈപോകാത്സീമിയ ഉണ്ടാകാം. കാരണം കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍‌ ഡിയാണ്. 

2. പാരാതൈറോയ്ഡ് ഗ്രന്ഥികൾ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാരാതൈറോയ്ഡ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു.  പാരാതൈറോയ്ഡ് ഗ്രന്ഥികൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഹൈപ്പോകാത്സീമിയയിലേയ്ക്ക് നയിക്കുന്നു.

3. കാത്സ്യത്തിന്‍റെ അളവ് നിലനിര്‍ത്താന്‍ വൃക്കകളും സഹായിക്കും. അതിനാല്‍
വൃക്കകളുടെ പ്രവര്‍ത്തനം മോശമായാലും ശരീരത്തില്‍ കാത്സ്യം കുറയാനുള്ള സാധ്യതയുണ്ട്. 

4.  ചില മരുന്നുകളുടെ അമിത ഉപയോഗം മൂലവും ഹൈപോകാത്സീമിയ ഉണ്ടാകാം. 

ഹൈപോകാത്സീമിയയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍... 

ഒന്ന്...

പേശികളുടെ സങ്കോചത്തിന് കാത്സ്യം അത്യാവശ്യമാണ്. കാത്സ്യത്തിന്‍റെ അളവ് കുറയുന്നത് കൈകളിലും കാലുകളിലും പേശിവലിവ്, വിറയൽ എന്നിവയ്ക്ക് കാരണമാകും. 

രണ്ട്... 

കാത്സ്യത്തിന്‍റെ കുറവ് വിരലുകൾ, കാൽവിരലുകൾ എന്നിവയിൽ മരവിപ്പിന് കാരണമാകും. 

മൂന്ന്... 

കാത്സ്യത്തിന്‍റെ കുറവ് പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അത് അമിത ക്ഷീണത്തിലേയ്ക്ക് നയിക്കും. 

നാല്... 

കാത്സ്യത്തിന്‍റെ കുറവ് കാലക്രമേണ ഓസ്റ്റിയോപൊറോസിസിലേയ്ക്ക് നയിക്കുന്നു. 

അഞ്ച്...

കാത്സ്യത്തിന്‍റെ കുറവ് മൂലം വിഷാദം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 

ആറ്...

കഠിനമായ ഹൈപോകാത്സീമിയ 'ടെറ്റനി' എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. അനിയന്ത്രിതമായ പേശി സങ്കോചങ്ങൾ, പ്രത്യേകിച്ച് കൈകളിലും കാലുകളിലും, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇത് കാരണമാകും.

ഏഴ്...

കാത്സ്യത്തിന്‍റെ കുറവ് മൂലം പല്ലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. 

പ്രതിവിധി...

കാത്സ്യം ഗുളികകള്‍, അതുപോലെ തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ഹൈപോകാത്സീമിയ തടയാന്‍ സഹായിക്കും. 

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍... 

പാല്‍, ചീസ്, യോഗർട്ട്, ബീന്‍സ്, നട്സ്, മത്സ്യം, ഇലക്കറികള്‍ തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? മുപ്പത് കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios