ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്...
രക്തത്തിൽ കാൽസ്യം അധികമായുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർകാൽസെമിയ. വിറ്റാമിൻ ഡിയുടെ ഉയർന്ന അളവ് ശരീരത്തിൽ കാൽസ്യത്തിന്റെ അനുചിതമായ അളവിൽ കാരണമാകുന്നു. വളരെയധികം കാൽസ്യം ഉള്ളത് വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകും.
ശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. വിറ്റാമിൻ ഡി പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുകയും ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ വിറ്റാമിൻ ഡി അധികമായി എത്തിയാൽ ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.
ഉയർന്ന രക്തസമ്മർദ്ദം, മാറിയ മാനസികാരോഗ്യം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവ അനുഭവപ്പെടാം. കൂടുതൽ അളവിൽ വിറ്റാമിൻ ഡി ശരീരത്തിൽ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളിൽ വയറിളക്കത്തിനും ചിലപ്പോൾ മലബന്ധത്തിനും ഇത് വഴിവയ്ക്കാം.
വളരെയധികം വിറ്റാമിൻ ഡി വൃക്കരോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള വൃക്കരോഗങ്ങളുള്ള ആളുകൾ ഭക്ഷണത്തിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ചേർക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടാതെ, വൃക്കയിൽ കാൽസ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാൽസ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവർത്തനം താളം തെറ്റിപ്പിക്കും.
മറ്റൊന്ന്, എല്ലുകളുടെ ആരോഗ്യത്തെയും ഇത് ബാധിക്കാം. എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ നിശ്ചിത അളവിൽ കഴിക്കുക.
രക്തത്തിൽ കാൽസ്യം അധികമായുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർകാൽസെമിയ. വിറ്റാമിൻ ഡിയുടെ ഉയർന്ന അളവ് ശരീരത്തിൽ കാൽസ്യത്തിന്റെ അനുചിതമായ അളവിൽ കാരണമാകുന്നു. വളരെയധികം കാൽസ്യം ഉള്ളത് വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകും.
1-70 വയസ്സിനിടയിലുള്ളവർ ഒരു ദിവസം 15 mcg വിറ്റാമിൻ ഡി കഴിക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സൂചിപ്പിക്കുന്നു. ഒരു ഡോക്ടറെ കാണാതെ സപ്ലിമെന്റുകൾ കഴിക്കരുത്.
മുടികൊഴിച്ചിൽ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കൂ