Asianet News MalayalamAsianet News Malayalam

Health Tips : പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്...

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ അല്ലെങ്കിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനും നയിച്ചേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കും.

side effects of skipping breakfast
Author
First Published Sep 18, 2024, 7:59 AM IST | Last Updated Sep 18, 2024, 7:59 AM IST

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതഭക്ഷണം ദിവസവും മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു.  ജീവിതത്തിൻ്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രാതൽ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ അറിയാം...

ഒന്ന്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനോ അല്ലെങ്കിൽ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനും നയിച്ചേക്കാം. ഇത് ശരീരഭാരം വർദ്ധിപ്പിക്കും.

രണ്ട്

എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഒരിക്കലും പ്രഭാതഭക്ഷണം കഴിക്കാത്ത ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 87 ശതമാനം കൂടുതലാണെന്ന് മുമ്പത്തെ ഒരു പഠനം സൂചിപ്പിക്കുന്നു.

മൂന്ന്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിൻ്റെ മറ്റൊരു പാർശ്വഫലം ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർദ്ധിപ്പിക്കും എന്നതാണ്. വിശക്കുമ്പോൾ പോഷകാഹാരം ആവശ്യമായി വരുമ്പോൾ ദഹനത്തിനായി അത് ആമാശയത്തിലേക്ക് ആസിഡ് സ്വയം പുറത്തുവിടുന്നു. 

നാല്

നിങ്ങൾ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് അമിത ക്ഷീണത്തിന്  ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് കോർട്ടിസോളിൻ്റെ അളവ് ഉയർത്തുന്നു. ഇത് കൂടുതൽ സമ്മർദ്ദത്തിന് ഇടയാക്കും.  

അഞ്ച്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മെെ​ഗ്രേയിന് ഇടയാക്കും എന്നതാണ്. കാരണം, ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും മൈഗ്രെയ്നിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ആറ്

മൈഗ്രേൻ കൂടാതെ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഉത്കണ്ഠയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

മുട്ടയിൽ അടങ്ങിയിട്ടുള്ള ആറ് പ്രധാനപ്പെട്ട പോഷകങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios