രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും ഉണ്ടെന്ന് അവള്‍ അറിയുന്നത് പത്തൊമ്പതാം വയസ്സില്‍

മോളി റോസ് എന്ന പെണ്‍കുട്ടി തന്‍റെ പത്തൊമ്പതാം വയസ്സിലാണ് അറിയുന്നത് തനിക്ക് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും ഉണ്ടെന്ന്. 

she discovers she has two vaginas and wombs

മോളി റോസ് എന്ന പെണ്‍കുട്ടി തന്‍റെ പത്തൊമ്പതാം വയസ്സിലാണ് അറിയുന്നത് തനിക്ക് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും ഉണ്ടെന്ന്. വേദനാജനകമായ ആര്‍ത്തവദിനങ്ങളായിരുന്നു ഇംഗ്ലണ്ട് സ്വദേശിനിയായ മോളിയുടേത്.  ഒന്‍പതാം വയസ്സ് മുതല്‍ മോളി വേദന മൂലം  ബോധക്കേട്ട് വീഴുകയും മോഹാലസ്യപ്പെടുകയും ചെയ്യുമായിരുന്നു. അന്ന് ഒന്നും കാരണമെന്തെന്ന്  ഒരു ഡോക്ടറും  കണ്ടെത്തിയിരുന്നില്ല. 

നാല് തവണ തെറ്റായ രോഗ നിര്‍ണ്ണയങ്ങളും ഡോക്ടര്‍മാര്‍ നടത്തി. തുടര്‍ന്ന് പത്തൊമ്പതാം വയസ്സില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കഴിയാതെ വന്നപ്പോഴാണ് മോളി തന്‍റെ വേദനയുടെ കാരണം തിരിച്ചറിയുന്നത്.  'uterus didelphys' എന്ന അപൂര്‍വ്വ രോഗാവസ്ഥയായിരുന്നു മോളിക്ക്. അതായത് രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവും രണ്ട് ഗര്‍ഭാശയമുഖവും മോളിക്ക് ഉണ്ടായിരുന്നു. ഇതുമൂലമായിരുന്നു മോളിക്ക് മാസത്തില്‍ രണ്ട് തവണ ആര്‍ത്തവചക്രം വന്നിരുന്നത്. 

ഇന്ന് മോളി തന്‍റെ രോഗത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയാണ് സംസാരിക്കുന്നത്. 'ആര്‍ത്തവം തുടങ്ങിയ സമയങ്ങളില്‍ ഡോക്ടര്‍മാര്‍ തന്‍റെ പ്രായത്തെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഈ ചെറുപ്രായത്തില്‍ ആര്‍ത്തവം തുടങ്ങിയതാണ് അതികഠിനമായ വേദനയ്ക്ക് കാരണമെന്നായിരുന്നു അന്ന് പല ഡോക്ടര്‍മാരും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് അറിയാം എന്തുകൊണ്ടാണ് എനിക്ക് മാസത്തില്‍ രണ്ട് തവണ ആര്‍ത്തവം വരുന്നത് എന്ന്'- മോളി പറഞ്ഞു. 

she discovers she has two vaginas and wombs

അന്ന് ആര്‍ത്തവ സമയങ്ങളില്‍ ഞാന്‍ ടാംപണ്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ അതൊക്കെ വഴുതി വീഴുമായിരുന്നു. അത് സ്വാഭാവികമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ പരാജയമാണ് എന്‍റെ ഉള്ളില്‍ ആ തോന്നല്‍ ഉണ്ടാക്കിയത്. എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. ലൈംഗിക ബന്ധത്തില്‌ ഏര്‍പ്പെടുമ്പോള്‍ അതിഭയങ്കരമായ വേദനയായിരുന്നു. യോനിയുടെ ഭാഗത്തായി ഒരു പ്രത്യേക ചര്‍മ്മം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പുറത്ത് നിന്ന് നോക്കിയാല്‍ അത് കാണില്ല. ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

she discovers she has two vaginas and wombs

വൈദ്യശാസ്ത്രത്തിന് പോലും ഈ രോഗത്തെ കുറിച്ചുളള ധാരണക്കുറവാണ് തന്‍റെ രോഗം കണ്ടെത്താന്‍ വൈകിയത്. ഓണ്‍ലൈനിലൂടെയുളള എന്റെ സ്വയം അന്വേഷണമാണ് ഈ രോഗം കണ്ടെത്താന്‍  സഹായിച്ചത് എന്നും മോളി പറഞ്ഞു. ഗൈനക്കോളജിസ്റ്റിനോട് തന്‍റെ സംശയം പറഞ്ഞപ്പോഴാണ് പരിശോധന നടത്തിയതും പത്ത് മിനിറ്റ് കൊണ്ട് തന്‍റെ സംശയം ശരിയാണെന്നും ഡോക്ടര്‍ പറഞ്ഞതും. 2017ല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടണില്‍ വെച്ച് മോളിക്ക് ശസ്ത്രക്രിയ നടത്തി. 'ദ സണ്‍' ആണ് മോളിയുടെ ജീവിതാനുഭവം പ്രസിദ്ധീകരിച്ചത്. 

she discovers she has two vaginas and wombs


 

Latest Videos
Follow Us:
Download App:
  • android
  • ios