പുകവലി ശീലം നിർത്തിയതായി ഷാരൂഖ് ഖാൻ ; സി​ഗരറ്റ് വലി നിർത്തിയില്ലെങ്കിൽ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

സിഗരറ്റ് വലിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. 65 വയസ്സിനു മുകളിലുള്ളവരിൽ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. മാത്രമല്ല, അത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ലംഗ് അസോസിയേഷൻ വ്യക്തമാക്കുന്നു.

Shah Rukh Khan has quit smoking Health problems that occur if you do not stop smoking

സി​ഗരറ്റ് വലിക്കുന്ന ശീലം ഉപേക്ഷിച്ചതായി ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ തുറന്ന് പറഞ്ഞിരുന്നു.
നവംബർ രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ ജന്മദിനം. പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി നടന്ന പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ദിവസവും 100 റോളം സിഗരറ്റും മുപ്പതിലേറെ കാപ്പിയും കുടിച്ചിരുന്നുവെന്നും ഷാരൂഖ് വെളിപ്പെടുത്തി. അത് കൊണ്ട് തന്നെ ക്യത്യമായി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനൊക്കെ മറന്ന് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുകവലി മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

ഒന്ന്

സിഗരറ്റ് വലിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. 65 വയസ്സിനു മുകളിലുള്ളവരിൽ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. മാത്രമല്ല, അത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ലംഗ് അസോസിയേഷൻ വ്യക്തമാക്കുന്നു.

രണ്ട്

പുകയിലയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുകയും കാലുകളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും ഇടയാക്കും. 

Read more പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഈ ശീലം ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക...

മൂന്ന്

പുകവലി പ്രത്യുൽപാദന ആരോ​ഗ്യത്തെ ബാധിക്കാമെന്ന് അമേരിക്കൻ ലംഗ് അസോസിയേഷൻ വ്യക്തമാക്കുന്നു.  
പുകവലിക്കുന്ന സ്ത്രീകളിൽ ​ഗർഭധാരണ സാധ്യത കുറയുകയും ചെയ്യുന്നു.

നാല്

സിഗരറ്റോ മറ്റ് പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കുന്ന ആളുകൾക്ക് പുകവലിക്കാത്തവരേക്കാൾ വേഗത്തിൽ അസ്ഥികളുടെ സാന്ദ്രത കുറയുന്നു. ഇത് ഇടുപ്പ് ഒടിവിന് ഇടയാക്കുന്നു. 

അഞ്ച്

പുകവലിക്കുന്നവരിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
പുകവലി ശീലം ആമവാതം ഉണ്ടാകാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഇത് വേദനാജനകമായ വീക്കത്തിലേക്ക് നയിക്കുന്നതിന് ഇടയാക്കും.

ആറ്

പുകവലിയും സെക്കൻഡ് ഹാൻഡ് സ്മോക്കിം​​ഗും പ്രത്യുൽപാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുക ചെയ്യാമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.

 ഏഴ്

ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ ഓരോ വർഷവും ശ്വാസകോശ അർബുദം മൂലം മരിക്കുന്നു. സിഗരറ്റ് ഉപയോഗിക്കുന്നത് സ്ത്രീകളിൽ ശ്വാസകോശ അർബുദ സാധ്യത 70 മുതൽ 80 ശതമാനം വരെ വർദ്ധിപ്പിക്കുന്നതായി 2008-ൽ അമേരിക്കൻ തൊറായ്ക് സൊസൈറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read more പുകവലി വന്ധ്യതയ്ക്ക് കാരണമാകുമോ? കൂടുതലറിയാം

 

Latest Videos
Follow Us:
Download App:
  • android
  • ios