ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകളിതാ...
സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് വ്യായാമം ചെയ്യുന്നതും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 7 സൂപ്പർ ഫുഡുകളിതാ...
വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിദ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ തുടങ്ങിയ പല അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടാം. ഇത്തരം കൊഴുപ്പാണ് ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്. സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതിവ് വ്യായാമം ചെയ്യുന്നതും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
അവാക്കാഡോ...
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമാണ് അവാക്കാഡോ. ഈ കൊഴുപ്പുകൾ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിന് പുറമേ വിശപ്പ് കുറയ്ക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, അവാക്കാഡോയിൽ നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ഗ്രീൻ ടീ...
ഗ്രീൻ ടീ വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ, EGCG (epigallocatechin gallate) എന്നിവയാണ് അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നത്.
ബെറിപ്പഴങ്ങൾ...
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയുൾപ്പെടെയുള്ള സരസഫലങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ബെല്ലി ഫാറ്റി കുറയ്ക്കുന്നതിനും ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു.
സാൽമൺ ഫിഷ്...
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ മത്സ്യം വീക്കം ലഘൂകരിക്കുന്നതിലും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിലും പ്രധാനപങ്ക് വഹിക്കുന്നു.
തെെര്...
തൈരിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബിഎംഐ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ സുഗമമാക്കുന്നു.
ബദാം...
ബദാമിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, രക്തസമ്മർദ്ദം കുറയ്ക്കുക, കൊളസ്ട്രോൾ അളവ് കുറയ്ക്കുക എന്നിവയാണ് ബദാമിന്റെ ആരോഗ്യ ഗുണങ്ങൾ.
ഓട്സ്...
ഓട്‌സിൽ നാരുകളും അവശ്യ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ഓട്സ് മികച്ചൊരു ഭക്ഷണമാണ്.
Read more പപ്പായ കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം