റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ നിര്‍മിക്കാന്‍ അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് വാക്സിൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു. സ്പുട്‌നിക് വാക്സിന്‍റെ 30 ലക്ഷം ഡോസാണ് ചൊവ്വാഴ്ചയോടെ ഹൈദരാബാദിലെത്തിയത്. 

Serum Institute Applies  Authority to Manufacture Sputnik V

റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ ഇന്ത്യയിൽ നിർമിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) അനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ഇന്നലെയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വാക്സിന്റെ കൂടുതൽ പരിശോധന, വിശകലനം തുടങ്ങിവയ്ക്കുള്ള അനുമതി പൂനെ കേന്ദ്രീകരിച്ചുള്ള വാക്സിൻ നിർമാണ കേന്ദ്രവും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡോ. റെഡ്ഡി ലാബോറട്ടറീസിനാണ് നിലവിൽ ഇന്ത്യയിൽ സ്ഫുട്നിക് വാക്സിന്‍ നിർമിക്കാൻ അനുമതിയുള്ളത്. 

ജൂണ്‍ മാസത്തിൽ 10 കോടി കൊവിഷീൽഡ് വാക്സിൻ‌ നിർമിക്കാനും വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ നോവാവാക്സ് വാക്സിന്റെ ഉത്പാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഏപ്രിൽ മുതൽ രാജ്യത്ത് സ്ഫുട്നിക് വാക്സിൻ ഉപയോഗിച്ചു തുടങ്ങാനുള്ള അടിയന്തര അനുമതി ഡ്രഗ് കൺട്രോളർ ജനറൽ നൽകിയിരുന്നു. സ്പുട്‌നിക് വാക്സിന്‍റെ 30 ലക്ഷം ഡോസാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയത്. 

Also Read: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios